തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കിയ ശേഷവും അന്വേഷണവിവരങ്ങള്‍ വിചാരണക്കോടതി പരിഗണിക്കുന്നത് നിയമവിരുദ്ധമെന്നാണ് ഇഡിയുടെ വാദം.

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിലായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും അന്വേഷണവിവരങ്ങള്‍ വിചാരണക്കോടതിക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമെങ്കില്‍ അക്കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക