ആറു ഭാര്യമാരുള്ള ഒരു പവം ചെറുപ്പക്കാരന്റെ കഥ കേട്ട് തരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ! ആറു ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ചുറങ്ങാന്‍ ലോകത്തിലെ ഏറ്റവും വലിയ കിടക്ക നിര്‍മിച്ചാണ് ‘ടി’യാന്‍ വാര്‍ത്തയിലെ താരമായത്. ബ്രസീലിലെ സാവോപോളോയില്‍ നിന്നുള്ള മോഡലായ ആര്‍തര്‍ ഒ ഉസ്റോയാണ് കഥാനായകന്‍. ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ച്‌ ഉറങ്ങാന്‍ 81 ലക്ഷം രൂപയോളം ചെലവിട്ടാണ് കൂറ്റന്‍ കിടക്ക നിര്‍മിച്ചത്. 12 തൊഴിലാളികള്‍ 15 മാസമെടുത്താണ് കിടക്കയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ ആര്‍തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

സ്ഥലപരിമിതി വന്നപ്പോഴാണ് കിടക്കയെ കുറിച്ച്‌ ആര്‍തര്‍ ചിന്തിച്ചത്. പല തവണ സോഫയും ഡബിള്‍ ബെഡും പങ്കിടേണ്ടി വന്നു. ഭാര്യമാര്‍ക്ക് സ്ഥലമൊരുക്കാന്‍ തറയില്‍ പോലും ഉറങ്ങേണ്ടിവന്നു. ഇതോടെയാണ് വലിയ കിടക്കയെ കുറിച്ച്‌ ആലോചിച്ചത്. ഇപ്പോള്‍ ഭാര്യമാരും സന്തോഷത്തിലാണ്. ലോകത്തെ ഏറ്റവും വലിയ കിടക്കയാണ് നിര്‍മിച്ചിരിക്കുന്നത്. ഗിന്നസ് റെക്കോഡ് ലഭിക്കുമോയെന്നും ആര്‍തര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്‍തര്‍ ആദ്യം വിവാഹം ചെയ്യുന്നത് 27-കാരിയായ ലുവാന കസാക്കിയെയാണ്. 2021-ലായിരുന്നു ഈ വിവാഹം. പിന്നീട് എമെല്ലി സൗസ (21), വാല്‍ക്വേറിയ സാന്റോസ് (24), ഡാമിയാന (23), അമാന്‍ഡ ആല്‍ബുകെര്‍ക് (28) എന്നിവരെ പിന്നീട് ജീവിതപങ്കാളികളാക്കി. 51-കാരിയായ ഒലിന്‍ഡ മരിയയെ അടുത്തിടേയാണ് വിവാഹം ചെയ്തത്.എല്ലാ ഭാര്യമാരിലും ഓരോ കുഞ്ഞ് ജനിക്കണമെന്നാണ് ആര്‍തറിന്റെ ആഗ്രഹം. നേരത്തെ ആര്‍തറിന് ഒമ്ബത് ഭാര്യമാരുണ്ടായിരുന്നു. ഇതില്‍ മൂന്നു പേരെ കഴിഞ്ഞ വര്‍ഷം വിവാഹമോചനം ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക