തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈനിക-അര്‍ധസൈനിക വിഭാഗങ്ങളില്‍നിന്ന് വിരമിച്ചവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. നിയമനം ഒരു വര്‍ഷത്തേക്കാണ്.സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ (ഒഴിവ്-1), അസി. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ (ഒഴിവ്-1), സെക്യൂരിറ്റി ഗാര്‍ഡ് (ഒഴിവ്-190) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍ വിളിച്ചിരിക്കുന്നത്.

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍: 23,000 രൂപ, അസി. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍: 22,000 രൂപ, സെക്യൂരിറ്റി ഗാര്‍ഡ്: 21,175 രൂപ. എന്നിങ്ങനെയാണ് ശമ്ബളം. അപേക്ഷകര്‍ സൈനിക, അര്‍ധസൈനിക വിഭാഗങ്ങളില്‍നിന്ന് വിരമിച്ചവരായിരിക്കണം, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, അസി. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഹവില്‍ദാര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍നിന്ന് വിരമിച്ചവരായിരിക്കണം. കൂടാതെ, മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം. പ്രായം: 2023 ജനുവരി 1-ന് 60 വയസ്സ് കവിയരുത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓരോ തസ്തികയ്‌ക്കും പ്രത്യേകം അപേക്ഷിക്കണം. അപേക്ഷയ്‌ക്കൊപ്പം ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ്, അസി. സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. അപേക്ഷാഫോം ദേവസ്വം ഓഫീസില്‍നിന്ന് 100 രൂപ ഫീസടച്ച്‌ മാര്‍ച്ച്‌ 27 -മുതല്‍ ഏപ്രില്‍ 7 മൂന്ന് വരെ വാങ്ങാം. ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാം. വിലാസം: അഡ്മിനിസ്ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍-680101. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 7 (5 pm). വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0487-2556335 വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0487-2556335/251. വെബ്സൈറ്റ്: http://www.guruvayurdevaswom.nic.in

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക