സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് അഹാന കൃഷ്‌ണന്‍. വ്യക്തിജീവിതത്തിലെ വിശേഷങ്ങളും മേക്കോവര്‍ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ‘എമിലി ഇന്‍ പാരീസ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിലെ പ്രധാന കഥാപാത്രമായ എമിലിയുടെ ലുക്കാണ് താരം റീക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്‌സില്‍ അതി മനോഹരമായ കോട്ടും ഷോട്ട്‌സും ഒപ്പം ചുവന്ന തൊപ്പിയുമാണ് വേഷം. ഈ ലുക്കിനായി ഷോപ്പിങ് നടത്തുന്ന വിഡിയോയും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എമിലി ഇന്‍ പാരീസ്’ എന്നതില്‍ നിന്നും ‘അഹാന ഇന്‍ തിരുവനന്തപുരം’ എന്നാണ് ഇതിന് താരം ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരത്തിന്റെ മേക്കോറിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിയാളുകളാണ് കമന്റുമായി രംഗത്തെത്തിയത്. ടോപ്പ് ഇട്ടശേഷം പാന്‍സ് ധരിക്കാന്‍ മറന്നതാണോ, അഹാനയെക്കാള്‍ ഈ വസ്‌ത്രം ചേരുന്നത് ഹന്‍സികയ്‌ക്കാണെന്ന തരത്തിലാണ് കമന്റുകള്‍. അതിനിടെ ‘മൂക്കുകുത്തിയിട്ട എമിലി’ എന്ന് നിര്‍മാതാവ് സംഗീത ജനചന്ദ്രന്‍ വളരെ രസകരമായിട്ട കമന്റ് ശ്രദ്ധയേമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക