ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ.ഡി തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് അയച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി രവീന്ദ്രന് നല്ല അടുപ്പമാണുള്ളത്. കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ, സ്വപ്നയും രവീന്ദ്രനും തമ്മില്‍ നടത്തിയ ചാറ്റ് പുറത്തുവിട്ടിരിക്കുകയാണ് മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം.

Courtsey: Marunadan Malayalee

നേരത്തെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യ്തപ്പോൾ സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് രവീന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് പുതിയ ചാറ്റ്. സ്വപ്‌നയുടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഫോണ്‍ ഇഡിക്ക് കിട്ടിയിരുന്നു. ഇതിലെ വാട്‌സാപ്പിലാണ് രവീന്ദ്രനും സ്വപ്‌നയും തമ്മിലുള്ള നിര്‍ണ്ണായക ചാറ്റുകളുള്ളത്. ലൈഫ് മിഷന്‍ കേസില്‍ രവീന്ദ്രന് കുരുക്കു മുറുകുകയാണ്. 2018 നവംബര്‍ ആറിന് നടത്തിയ ചാറ്റാണ് പുതുതായി പുറത്തു വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാറ്റിലെ സംഭാഷണങ്ങൾ ചുവടെ

മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തോടെയാണ് തുടുങ്ങുന്നത്. അതിന് ശേഷം ഞാന്‍ റെഡിയാണെന്നും അറിയിക്കുന്നു. മറുപടി അതെ എന്നാണ്. എനിക്കും വേണമെന്ന് രവീന്ദ്രന്‍ ഇംഗ്ലീഷില്‍ കുറിക്കുന്നു. തിരിച്ച്‌ താങ്കള്‍ കുടിക്കാറുണ്ടോ എന്ന് സ്വപ്‌നയുടെ ചോദ്യം. അതെ എന്ന് രവീന്ദ്രന്റെ മറുപടി. ഐ ഡ്രിങ്ക് എവരി തിങ്ക് ഹഹഹഹ ബക്കാര്‍ഡി എന്നാണ് സ്വപ്‌നയുടെ പ്രതികരണം. ആശ്ചര്യത്തോടെ നല്ലതെന്ന് പറയുന്ന രവീന്ദ്രന്‍ എല്ലാ സീമകളും ലംഘിച്ച്‌ പ്രതികരണങ്ങളിലേക്ക് കടക്കുന്നു. എനിക്ക് അമ്മയുടെ (അമ്മിഞ്ഞ) പാലാണ് ഇഷ്ടമെന്നും അതാണ് സന്തോഷത്തിന് നല്ലതെന്നും വിശദീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍. പശുവിന്‍ പാല്‍ അല്ലെന്നും പറയുന്നു. അപ്പോള്‍ ഒട്ടകത്തിന്റേയോ ആടിന്റേയോ പാലിനോടാണോ താല്‍പ്പര്യമെന്ന് സ്വപ്‌ന തിരിച്ചു ചോദിക്കുന്നു. ഇതിനൊപ്പം എനിക്കിതൊന്നും ഇഷ്ടമില്ലെന്നും സ്വപ്‌ന പറയുന്നു. അതൊന്നും അല്ലെന്ന് രവീന്ദ്രന്‍ പറയുന്നു. പിന്നാലെ കിടക്കാറായോ എന്ന് ചോദ്യം. അതെ എന്ന് മറുപടി. നാളെ ബന്ധപ്പെടാമെന്നും സ്വപ്‌ന പറഞ്ഞൊഴിവാക്കുന്നു. ഗുഡ് നൈറ്റിന് പിന്നേയും സാഹചര്യത്തിന് യോജിക്കാത്തെ സന്ദേശങ്ങള്‍ രവീന്ദ്രന്‍ അയക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക