നടന്‍ മുരളിയുടെ പ്രതിമ നിര്‍മ്മിക്കുന്നതില്‍ പിഴവ് വരുത്തിയ ശില്‍പിക്ക് നല്‍കിയ 5.70 ലക്ഷം രൂപ എഴുതിതള്ളി ധനവകുപ്പ്. മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമ നിര്‍മ്മിക്കുന്നതിലായിരുന്നു പിഴവ്. നിര്‍മ്മാണപ്രവര്‍ത്തനം കഴിഞ്ഞപ്പോള്‍ നടനുമായി രൂപസാദൃശ്യമില്ലാത്ത ശില്‍പമാണ് എത്തിയത്. തുടര്‍ന്ന് ശില്‍പിയുടെ കരാര്‍ റദ്ദാക്കാനും മുന്‍കൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു.

എന്നാല്‍ പണം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് ശില്‍പി അറിയിച്ചതോടെ നികുതി ഉള്‍പ്പെടെ മുഴുവന്‍ തുകയും വ്യവസ്ഥകളോടെ എഴുതിതള്ളുകയായിരുന്നു. മുരളിയുടെ വെങ്കല പ്രതിമയ്ക്കായി 5.70 ലക്ഷം രൂപ നിര്‍മ്മാണച്ചെലവാണ് കണക്കാക്കിയാണ് കരാര്‍ നല്‍കിയത്. പ്രതിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞപ്പോള്‍ നടനുമായി രൂപസാദൃശ്യമില്ലെന്ന ആക്ഷേപം ഉയര്‍ന്നു. രൂപമാറ്റം വരുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശില്‍പനിര്‍മാണം പരാജയപ്പെട്ടതോടെ നിര്‍ത്തിവെക്കാന്‍ അക്കാദമി നിര്‍ദേശിച്ചു. പിഴവുള്ളതാണെങ്കിലും പ്രതിമ അക്കാദമി വളപ്പില്‍ സ്ഥാപിച്ചിരുന്നു. തുക തിരിച്ചടയ്ക്കാന്‍ ശില്‍പിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. അനുവദിച്ചതിലും കൂടുതല്‍ തുക ചെലവായെന്നും മറ്റു വരുമാന മാര്‍ഗമില്ലാത്തതിനാല്‍ തിരിച്ചടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ച്‌ ശില്‍പി മറുപടി നല്‍കി.

ശില്‍പിയുടെ കത്ത് കഴിഞ്ഞ ജൂലൈയില്‍ ചേര്‍ന്ന അക്കാദമി നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. സാസ്കാരിക മന്ത്രി സജി ചെറിയാന്‍ ഇത് അംഗീകരിച്ചതോടെ തുക എഴുതി തള്ളി ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. മരിക്കുമ്ബോള്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരുന്നു മുരളി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക