ഓസ്കാര്‍വേദിയില്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനത്തിലുള്ള നോമിനേഷന്‍ കരസ്ഥമാക്കി. ഗോള്‍ഡന്‍ഗ്ളോബില്‍ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിന് ശേഷമാണ് ഗാനം ഓസ്കാര്‍ നോമിനേഷനും കരസ്ഥമാക്കിയത്.ഗോള്‍ഡന്‍ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളില്‍ നില്‍ക്കുന്ന ‘ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു ‘എന്ന ഗാനം അവതാര്‍, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുമായാണ് ഓസ്കാര്‍ പുരസ്കാരത്തിനായി മത്സരിക്കുന്നത്.

ഗോള്‍‌ഡന്‍ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആര്‍ആര്‍ആറിന് നേടിക്കൊടുത്തിരുന്നു. നാട്ടു നാട്ടു രചിച്ചത് ചന്ദ്ര ബോസ് ആണ്. വിഖ്യാത സംഗീത സംവിധായകന്‍ എം.എം. കീരവാണിയാണ് നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ചിട്ടപ്പെടുത്തിയത്. കീരവാണിയുടെ മകന്‍ കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ച് എന്നിവരാണ് മുഖ്യ ഗായകര്‍. സൂപ്പര്‍താരങ്ങളായ രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍. ടി രാമറാവുമാണ് പാടി അഭിനയിച്ചത്. പ്രേം രക്ഷിത് പത്തൊന്‍പത് മാസംകൊണ്ടാണ് കോറിയോഗ്രാഫി പൂര്‍ത്തീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുക്രെയിന്‍ യുദ്ധം തുടങ്ങും മുമ്ബ് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ഔദ്യോഗിക വസതിയായ മരിന്‍സ്‌കി പാലസിന് മുന്നിലാണ് 2021ല്‍ ഈ ഗാനം ചിത്രീകരിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഓസ്കാറും എആര്‍ റഹ്‌മാന്‍ ആദ്യമായി ഇന്ത്യയില്‍ എത്തിച്ച്‌ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്ന ആകാംക്ഷയിലാണ് ആര്‍ആര്‍ആറിന്റെ നോമിനേഷനോടെ ഇന്ത്യന്‍ സിനിമാ ലോകം.ആര്‍ആര്‍ആറിനെ കൂടാതെ ഡോക്യുമെന്ററി വിഭാഗത്തിലും ഇന്ത്യ നോമിനേഷനുകള്‍ നേടിയിട്ടുണ്ട്. ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലും ‘ഓള്‍ ദാറ്റ് ബ്രീത്ത്സ്’ ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലുമാണ് നോമിനേഷനുകള്‍ നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക