ഗള്‍ഫില്‍ നിന്നുള്ള 23 കാരിയ്ക്ക് ഗര്‍ഭധാരണത്തെ തുടര്‍ന്ന് സ്തനഭാരം കൂടുന്ന അപൂര്‍വ്വ രോഗം. ഒടുവില്‍ അതിന് പരിഹാരം കണ്ടെത്തിയത് ഫരീദാബാദിലെ അമൃത ആശുപത്രി. ഗര്‍ഭധാരണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്തനഭാരം 11 കിലോയായി മാറുകയും സ്തനങ്ങള്‍ ക്രമാതീതമായി വളരാനും തുടങ്ങി. കുറച്ചുനാളുകള്‍ക്കുള്ളില്‍ സ്തനങ്ങള്‍ കാല്‍മുട്ടോളം നീളുകയും ചെയ്തു. അഞ്ച് മിനിറ്റിലധികം നിവര്‍ന്നു നില്‍ക്കാന്‍ പറ്റാതയതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം അമൃതയുടെ പുതുതായി നിര്‍മ്മിച്ച ഫരീദാബാദിലെ ആശുപത്രിയില്‍ എത്തിയത്.

അവിടുത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. അത്യധികം സങ്കീര്‍ണ്ണമായിരുന്നു ശസ്ത്രക്രിയ. ബൈലേറ്ററല്‍ ജെസ്റ്റേഷനല്‍ ജിഗാന്‍റൊമാസ്റ്റിയ എന്നാണ് ഈ അസുഖത്തിന്‍റെ പേര്. ഗര്‍ഭം ധരിയ്ക്കുന്ന സ്ത്രീകളില്‍ വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന രോഗമാണ്. സ്തനങ്ങളിലെ കോശങ്ങള്‍ അഭൂതപൂര്‍വ്വമായി വളരുന്നതിനാല്‍ സ്തനങ്ങള്‍ അങ്ങേയറ്റം വളര്‍ച്ച പ്രാപിക്കുകയാണ് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഡോ. മോഹിത് ശര്‍മ്മ(ഇടത്ത്) ഉള്‍പ്പെട്ട ശസ്ത്രക്രിയാ സംഘം

10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ ഡോക്ടര്‍മാര്‍ സ്തനങ്ങള്‍ പുനസൃഷ്ടിച്ച്‌ ഇംപ്ലാന്‍റ് ചെയ്യുകയായിരുന്നുവെന്ന് ശസ്ത്രക്രിയാസംഘത്തിന്‍റെ തലവന്‍ ഡോ. മോഹിത് ശര്‍മ്മ പറയുന്നു. പ്ലാസ്റ്റിക് ആന്‍റ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവിയാണ് ഇദ്ദേഹം. ശസ്ത്രക്രിയ വിജയിച്ചതോടെ സ്ത്രീക്ക് എത്ര നേരം വരെവേണമെങ്കിലും നടക്കാനും നില്‍ക്കാനും കഴിയുമെന്ന സ്ഥിതി വന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക