കോട്ടയം: എംസി റോഡില്‍ കുറവിലങ്ങാട് കോഴയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ സ്ത്രീ മരിച്ചു. മൂന്ന് സ്ത്രീകള്‍ അടക്കം 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ അതിരമ്ബുഴ സ്വദേശി സുധ മോഹന്‍ (60) ആണ് മരിച്ചത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഇന്ന് (ജനുവരി 13) ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.

പരിക്കേറ്റവരില്‍ നാലുപേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും എട്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സുധ മോഹന്‍ മരിച്ചത്. എംസി റോഡില്‍ കുറവിലങ്ങാട് നിന്നും കൂത്താട്ടുകുളത്തേക്ക് പോവുകയായിരുന്നു കെഎസ്‌ആര്‍ടിസി ബസ്. ഈ സമയം മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിരമ്ബുഴ സ്വദേശികളായ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഡ്രൈവറും സ്ത്രീയും അടക്കമുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലുപേരെ കാരിത്താസിലുമാണ് പ്രവേശിപ്പിച്ചത്. അപകട വിവരം അറിഞ്ഞ ഉടന്‍, എംസി റോഡില്‍ പട്രോളിങ്ങില്‍ ഉണ്ടായിരുന്ന ഹൈവേ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന്, പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക