കൊച്ചി: വാക്‌സീന്‍ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈകോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു. അനുവാദമില്ലാതെ ഒരു ദിവസത്തെ പെന്‍ഷന്‍ തുകയില്‍നിന്ന് പണം ഈടാക്കിയെന്ന ഹര്‍ജിയിലാണ് ഹൈകോടതി ഇടപെടല്‍.

കെ എസ് ഇ ബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്നു വാക്‌സീന്‍ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നല്‍കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചക്കകം തുക തിരികെ നല്‍കാനാണ് ഹൈകോടതി നിര്‍ദേശം. നിയമ പിന്‍ബലമുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ തുക ഈടാക്കാനാകൂ എന്നും കോടതി നിരീക്ഷിച്ചു.
ഭാവിയില്‍ അനുമതി ഇല്ലാതെ പെന്‍ഷന്‍ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം. പെന്‍ഷന്‍ വിഹിതം നിര്‍ബന്ധമായി ഈടാക്കിയ കെ എസ് ഇ ബി നടപടിക്ക് നിയമ പിന്‍ബലമില്ലെന്നും ഹൈകോടതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക