ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഫ്രാന്‍സ് വന്‍ തിരിച്ചു വരവ് നടത്തിയത്. റഷ്യയിലെ ലോകചാംപ്യന്‍മാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ആദ്യ പകുതിയില്‍ അര്‍ജന്റീന പുറത്തെടുത്തത്. 23-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെസ്സി ലീഡെടുത്തു. ഫൈനലുകളിലെ പതിവ് പ്രകടനം ആവര്‍ത്തിച്ച്‌ ഏയ്ഞ്ചല്‍ ഡി മരിയ 36-ാം മിനുറ്റില്‍ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി കഴിഞ്ഞ് ഇടവേളയ്ക്ക് പിരിയുമ്ബോള്‍ ടാര്‍ഗറ്റില്‍ ഒരു ഷോട്ട് പോലും എത്തിക്കാനാകാത്ത അവസ്ഥയിലായിരുന്നു ഫ്രാന്‍സ്.

ഇടവേളയ്ക്ക് പിരിഞ്ഞ സമയത്ത് ഡ്രസിങ്ങ് റൂമില്‍ വെച്ച്‌ സഹതാരങ്ങളെ അഭിസംബോധന ചെയ്ത് എംബപ്പെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രണ്ട് ഗോളിന് പിന്നില്‍ നില്‍ക്കുകയാണെങ്കിലും നമുക്ക് ഇനിയും കളി തിരിച്ചുപിടിക്കാനാകുമെന്നാണ് പിഎസ്ജി സൂപ്പര്‍ താരം ഇച്ഛാശക്തിയോടെ പറയുന്നത്. ഡ്രസിങ് റൂമില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം എംബപ്പെ കളിക്കളത്തിലും പുറത്തെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിങ്സ്ലി കോമാനും കമവിംഗയും പകരമിറങ്ങിയ രണ്ടാം പകുതിയിലാണ് ഫ്രാന്‍സ് താളം വീണ്ടെടുത്ത് ആക്രമിച്ച്‌ തുടങ്ങിയത്. 80-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ എംബപ്പെ ആദ്യ ഗോള്‍ നേടി. തൊട്ടടുത്ത മിനുറ്റില്‍ മറ്റൊരു മനോഹര ഗോള്‍. അധിക സമയത്ത് മെസ്സി നേടിയ ലീഡിനും എംബപ്പെ 118-ാം മിനുറ്റില്‍ മറുപടി നല്‍കി. ഷൂട്ടൗട്ടില്‍ ലോക കീരീടം നഷ്ടമായെങ്കിലും ഹാട്രിക് നേടി ടീമിന് പരമാവധി നല്‍കി എംബപ്പെ തിളങ്ങി. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുക്കാനെത്തിയ എംബപ്പെ എമിലിയാനോ മാര്‍ട്ടിനെസിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.

കിരീട നേട്ടത്തിന് ശേഷം അര്‍ജന്റൈന്‍ താരങ്ങള്‍ എംബപ്പയെ പരിഹസിച്ചത് വിവാദമായിട്ടുണ്ട്. ഡ്രസിങ്ങ് റൂമിലെ ആഘോളവേഷയില്‍ ഗോള്‍ കീപ്പര്‍ മാര്‍ട്ടിനെസ് ‘എംബപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം നിശ്ശബ്ദനാകാം’ എന്ന പാട്ട് പാടി. നാട്ടില്‍ തിരികെയെത്തിയ ശേഷമുള്ള വിജയാഹ്ലാദ പരിപാടിയില്‍ എമിലിയാനോ എംബപ്പെയുടെ മുഖം ഒട്ടിച്ച ബേബി ഡോള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഈ സമയത്ത് ക്യാപ്റ്റന്‍ മെസ്സി തൊട്ടടുത്തുണ്ടായിരുന്നു. പി എസ് ജിയില്‍ സഹതാരം കൂടെയായ എംബപ്പെയെ കളിയാക്കുന്നത് നോക്കിനിന്നെന്ന പേരില്‍ മെസ്സിക്കെതിരേയും വിമര്‍ശനമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക