നടന്‍ ജഗതി ശ്രീകുമാര്‍ പങ്കുവെച്ച നടി രേഖയ്ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ‘പ്രിയപ്പെട്ട രേഖയോടൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ്‌ നടന്‍ ചിത്രം പങ്കിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്കുകള്‍ നല്‍കിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

https://m.facebook.com/story.phpstory_fbid=pfbid02BK6nmEC3Tc5njF3XVf3GrEsvCsssNdS6xsvnuoK6MWjXburzFwmC7sGT4KevZq8ul&id=100057399102156&mibextid=Nif5oz

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ജഗതിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത മകള്‍ക്കൊപ്പം പാട്ടുപാടുന്ന വീഡിയോയാണ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വീഡിയോ പങ്കുവെച്ച്‌ നിമിഷങ്ങള്‍ക്കകം മകള്‍ പാര്‍വതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരിക്കുകയാണ്.’ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്‍തമായ റാഫി ഗാനമാണ് പാര്‍വതിയും ജഗതി ശ്രീകുമാര്‍ പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാര്‍വതിയും മകള്‍ക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയില്‍ കാണുന്നത്. ജഗതിയുടെ ശബ്‍ദം കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അടുത്തിടെ ‘സിബിഐ’ സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം ജഗതിക്ക് വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചില സിനിമകളില്‍ ജഗതി അഭിനയിച്ചുതുടങ്ങി. സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. ‘സിബിഐ’ പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. എന്തായാലും മികച്ച രംഗത്തില്‍ തന്നെ ചിത്രത്തില്‍ ജഗതി അഭിനയിക്കുകയും ‘സിബിഐ ദ ബ്രെയിനി’ല്‍ തന്റെ ഭാഗം അവിസ്‍മരണീയമാക്കുകയും ചെയ്‍തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക