ഒരുപക്ഷേ എല്ലാ വളര്‍ത്തുമൃഗങ്ങളിലും ഏറ്റവും പ്രിയപ്പെട്ടത് നായ്ക്കള്‍ തന്നെയായിരിക്കും. ഉടമയോട് വളരെ വിശ്വസ്തത പുലര്‍ത്തുന്ന വളര്‍ത്തുമൃഗം കൂടിയാണ് നായ. നായ്ക്കള്‍ മനുഷ്യന്‍റെ നല്ല കാവല്‍ക്കാരാണ് എന്നതിനാലാണിത്. നമുക്കെല്ലാവര്‍ക്കും നമ്മുടെ വീടുകളില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട വളര്‍ത്തുനായ്ക്കള്‍ ഉണ്ടാകും. ഓരോ ഇനം നായയ്ക്കും അതിന്‍റേതായ സവിശേഷതകളുമുണ്ട്.

എന്നാല്‍, ലോകത്തിലെ ഏറ്റവും വിലയേറിയ വളര്‍ത്തുനായ ഏതാണെന്നോ? ടിബറ്റന്‍ മാസ്റ്റിഫ് എന്നറിയപ്പെടുന്ന ഇനത്തില്‍പ്പെട്ട നായ്ക്കളാണ് ലോകത്തിലെ ഏറ്റവും വിലയേറിയ നായ്ക്കളുടെ ഇനമായി അറിയപ്പെടുന്നത്. ഇവയുടെ വില കേട്ടാല്‍ ഞെട്ടും. 6,000 മുതല്‍ 1 മില്യണ്‍ ഡോളര്‍ വരെയാണ് ഇവയുടെ വില. അതായത് 5 ലക്ഷം മുതല്‍ 8.5 കോടി രൂപ വരെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2011 ല്‍ ഒരു ചൈനീസ് ബിസിനസുകാരന്‍ ബിഗ് സ്പ്ലാഷ് എന്ന റെഡ് ടിബറ്റന്‍ മാസ്റ്റിഫിനായി 1.5 മില്യണ്‍ ഡോളര്‍ ആണ് മുടക്കിയത്. 2014 ല്‍ മറ്റൊരു ചൈനീസ് സംരംഭകന്‍ 1.9 മില്യണ്‍ ഡോളര്‍ നല്‍കിയാണ് ഒരു വയസുള്ള ഗോള്‍ഡന്‍ ഹെയര്‍ മാസ്റ്റിഫിനെ വാങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക