സിനിമാ താരങ്ങളെപോലെ പോലെ തന്നെ ഗായികമാരും സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്ത അത് പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും അത് മലയാളികളുടെ ശ്രദ്ധനേടാറുമുണ്ട്. ഒരുപാട് സിനിമകളില്‍ പാടിയിട്ടില്ലെങ്കില്‍ കൂടിയും ആരാധകരുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി.ഇപ്പോഴിതാ തന്റെ ജിം വര്‍ക്ക് ഔട്ട് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ അഭയ.

ഉദയംപേരൂരിലെ ബോഡി ഫിറ്റ് എന്ന ജിമ്മില്‍ വച്ചാണ് ഷൂട്ട് നടത്തിയിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് അഭയയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ”ഞാന്‍ ആരാണെന്ന് ഞാന്‍ ഇഷ്ടപ്പെടുന്നു.കാഠിന്യം ആത്മാവിലും ആസക്തിലുമാണ്, പേശികളിലല്ല! ജീവിതം നിങ്ങളെ തളര്‍ത്തുമ്ബോള്‍, വ്യായാമം ചെയ്യുക.” ചിത്രങ്ങള്‍ക്ക് ഒപ്പം അഭയ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശരീരഭാരം കുറയ്ക്കുന്നതില്‍ അല്ല കാര്യം, ഫിറ്റായി ഇരിക്കുക എന്നതാണ് പ്രധാനമെന്ന് ആരാധകരും അഭിപ്രായം പങ്കുവെക്കുന്നു. നേരത്തെയും അഭയ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ഫോട്ടോ ഷൂട്ട് നടത്തുന്നത്. മിഥുന്‍ വി.ജെ, വിവേക് രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക