മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജാനകി ഓംകുമാർ. ഒറ്റ ഡാൻസിലൂടെ ആയിരുന്നു ഇവർ വൈറലായി മാറിയത്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി ആണ് ഇവർ. ഏകദേശം ഒന്നര വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഇവരും ഇവരുടെ ഒരു സുഹൃത്തും ചേർന്ന് ഒരു വീഡിയോ പുറത്തിറക്കിയത്. റാസ്പുടിൻ എന്ന ഗാനത്തിന്റെ ഒരു ഡാൻസ് കവർ വേർഷൻ ആയിരുന്നു ഇത്. ഇത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഇന്റർനെറ്റിൽ ഒരു സെൻസേഷൻ ആയി മാറുകയും ചെയ്തു.

നവീൻ കെ റസാക്ക് എന്ന സുഹൃത്തിനൊപ്പം ആയിരുന്നു ഇവർ ഈ ഡാൻസ് കവർ ചെയ്തത്. പിന്നീട് നിരവധി വിമർശനങ്ങളും ഇവർ കേൾക്കുകയുണ്ടായി. സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്നും ആയിരുന്നു ഇവർക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. അത് പിന്നീട് സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചയായി മാറുകയും ഇവരെ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ജാനകിയുടെ യൂട്യൂബ് ചാനലിൽ ആയിരുന്നു ഈ ഗാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡാൻസ് കവർ ചെയ്യുന്ന സമയത്ത് ജാനകി തൃശൂർ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ആയിരുന്നു. അതേസമയം നവീൻ റസാക്ക് ആവട്ടെ നാലാം വർഷം വിദ്യാർത്ഥി ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ പിന്നീട് ഇരുവർക്ക് ധാരാളം ഫോളോവേഴ്സ് ഉണ്ടായി. ഇപ്പോൾ ജാനകി അറിയിച്ചിരിക്കുന്ന ഏറ്റവും പുതിയ വാർത്ത ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

എംബിബിഎസ് പാസ് ആയിരിക്കുകയാണ് എന്ന് വാർത്ത ആണ് ജാനകി അറിയിച്ചിരിക്കുന്നത്. അങ്ങനെ താൻ ഡോക്ടർ ജാനകി ആയിരിക്കുന്നു എന്നാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചിരിക്കുന്നത്. റിസൾട്ട് വന്നതിന്റെ ഒരു സ്ക്രീൻഷോട്ടും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക