പാലക്കാട് ആര്‍എസ്‌എസ് നേതാവ് എ ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍. കേസിലെ 45-ാം പ്രതിയാണ് യഹിയ തങ്ങള്‍. യു.എ.പി.എ കേസില്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന യഹിയ തങ്ങളെ കോടതിയില്‍ അപേക്ഷ നല്‍കിയ ശേഷമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

ഈ വര്‍ഷം ഏപ്രിലിലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ എ ശ്രീനിവാസന്‍ (45) കൊല്ലപ്പെട്ടത്. എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായി അടുത്ത ദിവസമാണ് മേലമുറിയിലെ കടയ്ക്കുള്ളില്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യു.എ.പി.എ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫും ശ്രീനിവാസന്‍ കേസിലെ പ്രതിയാണ്. ഇയാള്‍ കേസിലെ 41-ാം പ്രതിയാണ്. കൊലപാതകത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക