സന്തോഷത്തിന്റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ‘സെറട്ടോണിന്‍’ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

കട്ടത്തൈര് അല്ലെങ്കില്‍ യോഗര്‍ട്ട്: ഇത് വയറ്റിനകത്തുള്ള നല്ല ബാക്ടീരിയകളെ പെരുപ്പിക്കുന്നു. ഇവ അടിസ്ഥാനപരമായി നമ്മുടെ മാനസികാവസ്ഥയെ നേരിട്ട് ബാധിക്കുന്നു. സെറട്ടോണിന്‍ അളവ് വര്‍ധിപ്പിക്കാനാകും എന്നതിനാല്‍ തന്നെ നിത്യേനയുള്ള ഡയറ്റില്‍ യോഗര്‍ട്ട് ഉള്‍പ്പെടുത്തുന്നത് ഉചിതമാണെന്ന് നമാമി അഗര്‍വാള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രിപ്‌റ്റോഫാന്‍’ എന്ന അമിനോ ആസിഡടങ്ങിയ ഭക്ഷണങ്ങൾ: സൂര്യകാന്തി വിത്ത്, സോയബീന്‍, മുട്ട, വെള്ളക്കടല, ക്വിനോവ എന്നിവയെല്ലാം ഈ വിഭാഗത്തിലുള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങളാണ്. ഇവയെല്ലാം തന്നെ നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുകയും സന്തോഷം നല്‍കുകയും ചെയ്യുന്നവയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക