പാതിരാത്രിയില്‍ പകുതി ഉറക്കത്തില്‍ വീട്ടില്‍ വന്ന് കയറുമ്ബോള്‍ ലൈറ്റിന്റെ സ്വിച്ചിനായി പരതുന്നതിനിടയില്‍ തട്ടിത്തടഞ്ഞ് വീണിട്ടുണ്ടാവുമല്ലേ?സ്വിച്ചിന് പകരം പ്ലഗില്‍ കൊണ്ട് പോയി വിരലിട്ട് ഷോക്കടിച്ചിട്ടുള്ളവരും കാണും. ഇതിനുള്ള പരിഹാരവും ഇതിനപ്പുറം ഉപയോഗവുമുള്ള സ്മാര്‍ട്ട് ഹോം ഗാഡ്ജറ്റുകളില്‍ ഒന്നാണ് സ്മാര്‍ട്ട് ബള്‍ബുകള്‍. സാധാരണ ബള്‍ബുകളെ പോലെ തന്നെയാണ് സ്മാര്‍ട്ട് ബള്‍ബുകളും പ്രവര്‍ത്തിക്കുന്നത്. ശബ്ദത്തിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും ബ്ലൂടൂത്ത് വഴിയും നിയന്ത്രിക്കാമെന്നതാണ് പ്രത്യേകത.

വീട്ടില്‍ സ്മാര്‍ട്ട് ഹോം സെറ്റപ്പ് കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ബള്‍ബുകളില്‍ നിന്ന് തുടങ്ങാവുന്നതാണ്. വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നതും യൂസ് ചെയ്യാമെന്നതുമെല്ലാം സ്മാര്‍ട്ട് ബള്‍ബുകളുടെ സവിശേഷതകളാണ്. പുതിയ സ്മാ‍ര്‍ട്ട് ലൈറ്റ് ബള്‍ബുകള്‍ വാങ്ങുന്നതിന് മുമ്ബ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്മാ‍ര്‍ട്ട് ബള്‍ബുകള്‍ സെറ്റ് ചെയ്യുന്നതെങ്ങനെ?

സ്മാ‍‍‍ര്‍ട്ട് ബള്‍ബുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. വീട്ടിലെ സാധാരണ ഹോള്‍ഡറില്‍ തന്നെ ഇവ ഫിറ്റ് ചെയ്യാന്‍ കഴിയും. ഈ ബള്‍ബുകള്‍ക്ക് പ്രത്യേകം വയ‍ര്‍ലെസ് കണക്ഷന്‍ ആവശ്യം വരുന്നില്ല. ഹോം വൈഫൈയുമായി നേരിട്ട് കണക്റ്റ് ചെയ്യുന്നതും ഹബുകളുടെ സഹായത്തോടെ കണക്റ്റ് ചെയ്യുന്നതുമായ സ്മാ‍ര്‍ട്ട് ബള്‍ബുകളുണ്ട്. ഹബുകള്‍ ആവശ്യമില്ലാത്തവ നേരിട്ട് ബള്‍ബ് സോക്കറ്റില്‍ കണക്റ്റ് ചെയ്താല്‍ മാത്രം മതി. ബാക്കിയുള്ള സെറ്റപ്പെല്ലാം ഇന്റ​ഗ്രേറ്റഡ് ആപ്പുകളുടെ സഹായത്തോടെ പൂ‍ര്‍ത്തിയാക്കാം. ബ്ലൂടൂത്ത് വഴിയും സ്മാ‍ര്‍ട്ട് ബള്‍ബുകള്‍ കണക്റ്റ് ചെയ്യാന്‍ കഴിയും.

സ്മാര്‍ട്ട് ബള്‍ബുകള്‍ പ്രവ‍ര്‍ത്തിക്കുന്നതെങ്ങനെ?

മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ ഉപയോ​ഗിച്ച്‌ മിക്കവാറും സ്മാ‍ര്‍ട്ട് ബള്‍ബുകള്‍ നിയന്ത്രിക്കാന്‍ കഴിയും. മറ്റ് ചില സ്മാ‍‍ര്‍ട്ട് ബള്‍ബുകള്‍ ആമസോണ്‍ എക്കോ, ​ഗൂ​ഗിള്‍ ഹോം, ആപ്പിള്‍ ഹോംപാഡ് എന്നിങ്ങനെ വോയ്സ് അസിസ്റ്റന്റ് സപ്പോ‍ര്‍ട്ട് ഉള്ള സ്മാ‍ര്‍ട്ട് സ്പീക്കറുകള്‍ ഉപയോ​ഗിച്ചും നിയന്ത്രിക്കാന്‍ കഴിയും. പഴയ രീതിയില്‍ സാധാരണ സ്വിച്ച്‌ ഉപയോ​ഗിച്ചും സ്മാ‍ര്‍ട്ട് ബള്‍ബുകള്‍ നിയന്ത്രിക്കാന്‍ കഴിയും. അതായത് വൈഫൈ ഇല്ലാതെയും സ്മാ‍ര്‍ട്ട് ബള്‍ബുകള്‍ യൂസ് ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ വീടിന്റെ വാതില്‍ക്കല്‍ ഏത്തുമ്ബോള്‍ തന്നെ പ്രകാശിക്കുന്ന സ്മാ‍ര്‍ട്ട് ബള്‍ബുകളും ഉണ്ട്. ഫോണിന്റെ ജിപിഎസ് അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവ‍ര്‍ത്തിക്കുന്നത്.

ഒരു സ്മാ‍ര്‍ട്ട് ബള്‍ബ് എത്ര നാള്‍ യൂസ് ചെയ്യാന്‍ സാധിക്കും?

എല്ലാ സ്മാ‍ര്‍ട്ട് ബള്‍ബുകളും എല്‍ഇഡി ലൈറ്റുകളാണ്. സാധാരണ ടങ്സ്റ്റണ്‍ ബള്‍ബുകളെക്കാള്‍ ഏറെ നാള്‍ അവ ഉപയോ​ഗിക്കാന്‍ സാധിക്കും. ടങ്സ്റ്റണ്‍ ബള്‍ബുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ വൈദ്യുതി ഉപഭോ​ഗം 90 ശതമാനത്തോളം കുറവാണെന്നതും എല്‍ഇഡി ലൈറ്റുകളുടെ പ്രത്യേകതയാണ്. അതിനാല്‍ തന്നെ കരണ്ട് ചാ‍ര്‍ജ് വളരെ കുറഞ്ഞ് നില്‍ക്കുകയും ചെയ്യും. ഇതിനൊപ്പം സ്മാര്‍ട്ട് ഫീച്ചറുകളും വരുന്നുവെന്നതാണ് സ്മാ‍‍ര്‍ട്ട് ബള്‍ബുകളുടെ പ്രത്യേകത.

പണത്തിന് മൂല്യം?

കൊടുക്കുന്ന കാശിന് ചേരുന്ന പെ‍ര്‍ഫോമന്‍സ് നല്‍കിയില്ലെങ്കില്‍ പിന്നെന്ത് കാര്യം അല്ലേ? ഇലക്‌ട്രിക്ക് ബള്‍ബുകള്‍ ഒറ്റയടിക്ക് വാങ്ങുമ്ബോള്‍ ചിലവ് കൂടുതല്‍ തന്നെയാണ്. പക്ഷെ ദീ‍ര്‍ഘകാല ഉപയോ​ഗത്തിനുള്ള സാധ്യത, കുറഞ്ഞ വൈദ്യുതി ബില്‍, സ്മാ‍ര്‍ട്ട് ഹോം സൗകര്യം എന്നിവയെല്ലാം ഈ ചിലവിനെ ന്യായീകരിക്കുന്നു. ബള്‍ബുകള്‍, ഹബ്സ്, സ്വിച്ചുകള്‍, മറ്റ് അക്സസറികള്‍ എന്നിവയെല്ലാം ഒരുമിച്ച്‌ വരുന്ന പാക്കേജുകളും വാങ്ങാന്‍ കിട്ടും.

ഉപയോ​ഗങ്ങള്‍

‌വെറുതെ ലൈറ്റിടാനും ഓഫ് ചെയ്യാനും മാത്രമുള്ളതല്ല സ്മാ‍ര്‍ട്ട് ബള്‍ബുകള്‍. സ്മാ‌ര്‍ട്ട് സ്പീക്കറുകളുമായി കണക്റ്റ് ചെയ്ത് മികച്ച ലൈറ്റിങ് അന്തരീക്ഷം ഉണ്ടാക്കാന്‍ ഇവയ്ക്ക് സാധിക്കും. അത് പോലെ തന്നെ ഷെഡ്യൂളിങ്, വെക്കേഷന്‍ മോഡ്, വ്യത്യസ്തമായ കള‍റുകള്‍, കള‍‍ര്‍ ടോണുകള്‍ എന്നിവയെല്ലാം സെറ്റ് ചെയ്യുക തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങളും ലഭ്യമാണ്.
അതുപോലെ തന്നെ എവിടെ വേണമെങ്കിലും ഏത് സാഹചര്യത്തിലും ഉപയോ​ഗിക്കാന്‍ കഴിയുമെന്നതും സ്മാ‍ര്‍ട്ട് ലൈറ്റുകളുടെ സവിശേഷതയാണ്. ഇന്‍‍ഡോറിലും ഔട്ട്ഡോറിലും ഉപയോ​ഗിക്കാമെന്നതും വ്യത്യസ്തമായ ഷേപ്പുകളിലും സൈസുകളിലും വരുമെന്നതും സ്മാ‍ര്‍ട്ട് ബള്‍ബുകളെ ആക‍ര്‍ഷകമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക