ലണ്ടന്‍: യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുത്തശേഷമാണ് മടക്കം. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും.

ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. ഇന്ത്യന്‍ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദേശയാത്രയില്‍ മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളുടെ യാത്രക്കുളള ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവില്‍ ആണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. യാത്രയില്‍ ദുരൂഹത ഉണ്ടെന്നും മുന്‍ വിദേശ യാത്രകള്‍ കൊണ്ട് ഉണ്ടായ ​ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. ലക്ഷകണക്കിന് രൂപ ധൂര്‍‌ത്തടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നടത്തുന്ന വിദേശയാത്ര ഒരു ആവശ്യവുമില്ലാത്തതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക