ഇടുക്കി :വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊന്ന സംഭവം രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഉള്ള ഒരു പരിഗണനയും സംരക്ഷണവും പ്രതി അര്‍ജുന് ലഭിച്ചിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പോലീസിന്റെ മികവാണ് കാണിച്ചത്. അന്വേഷണത്തില്‍ തൃപ്തനാണ്. പ്രതിക്ക് പരമാവിധി ശിക്ഷ ലഭിക്കണം. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്നും സ്വന്തം മകനെ പോലെയാണ് അര്‍ജുനെ കണ്ടതെന്നും പിതാവ് പറഞ്ഞു.

അര്‍ജുന്‍ ഡി വൈ എഫ് ഐയുടെ വലിയ നേതാവെന്നും അല്ല. പോലീസിന് ദുരൂഹത തോന്നിയതിനാലാണ് കൂടുതല്‍ അന്വേഷണം നടന്നതെന്നും പിതാവ് പറഞ്ഞു.കേസില്‍ യൂത്ത് കോണ്‍ഗ്രസും ബി ജെ പിയും പ്രതിക്ക് സി പി എം സംരക്ഷണം കൊടുക്കുന്നതായി ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കുമ്ബോഴാണ് പെണ്‍കുട്ടിയുടെ പിതാവ് ഇത് നിഷേിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക