2023 ഡിസംബറോടെ രാജ്യത്തുടനീളം 5G സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നതെന്ന് ശതകോടീശ്വരന്‍ മുകേഷ് അംബാനി. ഇന്ന് നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (IMC-2022) ആറാമത് എഡിഷന്‍ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 ഡിസംബറോടെ ജിയോ മിതമായ നിരക്കില്‍ 5G സേവനങ്ങള്‍ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാ​ഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി പറഞ്ഞു.

മൊബൈല്‍ ഫോണുകളില്‍ അതിവേഗ ഇന്റര്‍നെറ്റിന്റെ യുഗത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 5ജി ടെലിഫോണ്‍ സേവനങ്ങള്‍ രാജ്യത്ത് ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ ചെയിന്‍, മെറ്റാവേര്‍സ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകള്‍ അണ്‍ലോക്ക് ചെയ്യാന്‍ 5G സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് ഇനി ഏഷ്യന്‍ മൊബൈല്‍ കോണ്‍ഗ്രസും ഗ്ലോബല്‍ മൊബൈല്‍ കോണ്‍ഗ്രസും ആയി മാറുമെന്ന് അംബാനി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ നിരക്കുകള്‍ ജിയോ വാഗ്ദാനം ചെയ്യുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഉപയോക്താക്കള്‍ 5G പ്ലാനുകള്‍ക്ക് വലിയ തുക നല്‍കേണ്ടതില്ലെന്നും അവ താങ്ങാവുന്ന വിലയില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലെ 5ജി യു​ഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ന് മുതല്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. എട്ട് നഗരങ്ങളില്‍ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കും. എന്നുകരുതി ഫോണില്‍ 5ജി സി​ഗ്നല്‍ കാണിച്ചു തുടങ്ങുമെന്ന് കരുതണ്ട. നിങ്ങള്‍ എയര്‍ടെല്‍ 5G ടവറിനടുത്തായിരിക്കണം എങ്കിലേ സി​ഗ്നലുകള്‍ കാണാന്‍ കഴിയൂ. ഈ ടവറുകള്‍ എവിടെയൊക്കെയുണ്ട് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ജിയോയുടെയും എയര്‍ടെല്ലിന്റെയും 5G നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് ആക്ടീവേറ്റ് ചെയ്യാന്‌ 5G ഫോണിന് OEM-ല്‍ നിന്ന് OTA അപ്‌ഡേറ്റ് ലഭിക്കേണ്ടതുണ്ട്. അതായത് ഫോണില്‍ എയര്‍ടെല്‍ 5G നെറ്റ്‌വര്‍ക്ക് സിഗ്നല്‍ കിട്ടാന്‍ കുറച്ച്‌ കൂടി സമയമെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക