കരിങ്കല്ലത്താണി (മലപ്പുറം): സ്‌കൂളിന് മുന്നിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്ന നിരന്തര പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ റോഡിലിറങ്ങി ബസ് തടഞ്ഞുനിര്‍ത്തി. താഴെക്കോട് കാപ്പുപറമ്ബ് പി.ടി.എം.എച്ച്‌.എസ്.എസ് പ്രിന്‍സിപ്പലും, പ്രിന്‍സിപ്പല്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. സക്കീര്‍ എന്ന സൈനുദ്ധീനാണ് ബസ് തടഞ്ഞത്.

സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച്‌ റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമാം അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച്‌ പരാതി പൊലീസില്‍ നല്‍കിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസം ബസ് തടയാന്‍ ശ്രമം നടത്തിയെങ്കിലും അമിതവേഗതയില്‍ കടന്നു പോയി. ഇതേ തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസ്സിനെ പിടികൂടിയത്. ബസ് തടയുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. കാണികളില്‍ ഒരാള്‍ പകര്‍ത്തിയ രംഗങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക