ലണ്ടന്‍: ബ്രിട്ടനിലെ രാജ്ഞി എലിസബത്തിന്റെ വിയോഗത്തില്‍ ബക്കിങ്ഹാം കൊട്ടാരത്തിന്റെ മുന്നില്‍ വന്‍ ജനക്കൂട്ടം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ഒരു അത്ഭുത കാഴ്ച്ചയാണ് അരങ്ങേറിയിരുന്നത്. രാജ്യം ഔദ്യോഗിക ദു:ഖാചരണം നടത്തുമ്ബോള്‍ കൊട്ടാരത്തിന് മുകളില്‍ അദ്ഭുത ദൃശ്യം കണ്ടതോടെ ആളുകളെല്ലാം അമ്ബരപ്പിലാണ്.

ദൈവത്തിന്റെ കരങ്ങളാണ് ഇതെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ബ്രിട്ടീഷ് പൗരന്മാരാണ് പറയുന്നത്. എന്നാല്‍ സംഭവിച്ചിരിക്കുന്നത് അപൂര്‍വമായൊരു അദ്ഭുത കാര്യമാണ്. ഇരട്ട മഴവില്‍ ദൃശ്യമാണ് കൊട്ടാരത്തിന് മുകളില്‍ കണ്ടിരിക്കുന്നത്. ഇത് സാധാരണയായി ഉണ്ടാവാത്തതാണ്. പലരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ ജനക്കൂട്ടമാണ് എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയറിഞ്ഞ് ബക്കിങ്ഹാം പാലസിനടുത്ത് ഇരച്ചെത്തിയത്. രാജ്ഞിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ബ്രിട്ടീഷുകാര്‍ അമ്ബരപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. വളരെ അപൂര്‍വമായി കാണുന്ന ഒരു ഇരട്ട മഴവില്ലാണ് എല്ലാവരും കണ്ടിരിക്കുന്നത്. ബ്രിട്ടനില്‍ ഈ കാഴ്ച്ച അധികം ഉണ്ടാവാറില്ല. അതാണ് കാണാന്‍ വന്നവരെ എല്ലാം അമ്ബരപ്പിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിരിക്കുകയാണ്. അപൂര്‍വ ദൃശ്യങ്ങളാണ് ഇതെന്ന് എഎഫ്പി അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തു.

എലിസബത്ത് രാജ്ഞി മരിച്ചുവെന്ന പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്ബാണ് ആദ്യത്തെ മഴവില്ല് ആകാശത്ത് ദൃശ്യമായതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തേത് പ്രഖ്യാപനം വന്നതിന് ശേഷമാണ്. ഈ സമയം എലിസബത്ത് രാജ്ഞിയുടെ വിന്‍ഡ്‌സര്‍ കാസില്‍ റെസിഡെന്‍സിലെ ബ്രിട്ടീഷ് പതാക താഴ്ത്തിക്കെട്ടിയിരുന്നുവെന്നും എഎഫ്ബി പറഞ്ഞു. അതേസമയം ഇതിനെ ദൈവികമായി കണ്ടിരിക്കുന്നവര്‍ നിരവധിയാണ്. ഇത്തരം കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ആകെ നിറയുന്നത്.

മാധ്യമപ്രവര്‍ത്തകയായ ജെന്നിഫര്‍ വാലന്റൈന്‍ ഈ ദൃശ്യത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു മാറ്റമാണ് ഇരട്ട മഴവില്‍ കൊണ്ട് അര്‍ത്ഥമാകുന്നത്. ഒരാള്‍ സ്വര്‍ഗത്തിന്റെ കവാടം താണ്ടി കഴിഞ്ഞാലും ഇത് ആകാശത്ത് ദൃശ്യമാകും. എലിസബത്ത് രാജ്ഞിയുടെ ആത്മാവ് സ്വര്‍ഗത്തിലെത്തി എന്ന് സൂചിപ്പിച്ചായിരുന്നു ജെന്നിഫര്‍ വാലന്റൈന്‍ ഇത് ട്വീറ്റ് ചെയ്തത്. ഭൂമിയിലെ ശക്തികള്‍ എന്തൊക്കെ അവകാശപ്പെട്ടാലും, ഇത് ദൈവത്തിന്റെ സൂചകമാണ്. പരമ കാരുണ്യവാനായ ദൈവത്തിന് ഇഷ്ടമുള്ള ഇഷ്ടത്ത് ഇത്തരം ചിഹ്നങ്ങള്‍ അദ്ദേഹം പ്രതിഷ്ഠിക്കുമെന്നും എഴുത്തുകാരി മേഗന്‍ ബാഷം പറഞ്ഞു.

അതേസമയം നിരവധി പേരാണ് ട്വിറ്ററില്‍ കമന്റുമായി എത്തിയത്. മിനുട്ടുകളോളം ഈ മഴവില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടുവെന്നും ക്രിസ് ജാക്‌സണ്‍ അവകാശപ്പെട്ടു. തന്നെ വൈകാരികമായി പ്രതികരിക്കുന്ന വിഡ്ഢിയാണെന്ന് പറഞ്ഞാലും, താന്‍ പറയും, ഇതൊരു സ്വര്‍ഗീയമായ ചിഹ്നമാണെന്ന് ക്രിസ്റ്റല്‍ എന്ന ട്വിറ്റര്‍ യൂസര്‍ പറഞ്ഞു. എലിസബത്ത് രാജ്ഞിക്ക് വിടചൊല്ലാന്‍ ഇതിലും മികച്ചൊരു കാര്യം ദൃശ്യമാകാനില്ലെന്ന് കുറിച്ചവരുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക