മലപ്പുറം: ദേശീയ പാത വികസനത്തിനായി മരം മുറിച്ചതിനെ തുടര്‍ന്ന് 50-ലേറെ നീര്‍ക്കാക്കകള്‍ ചത്ത സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. കരാറുകാര്‍ക്കെതിരെയാണ് കേസ്. മലപ്പുറത്താണ് ഹൈവേ വികസനത്തിനായി വന്‍ മരം മുറിച്ചത്. ചില്ലകള്‍ മുറിക്കാതെ മരം ഒന്നാകെയാണ് മുറിച്ചിട്ടത്.

നിരവധി പക്ഷികളുടെ ആവാസ വ്യവസ്ഥ കൂടിയായ മരമായിരുന്നു ഇത്. ഇവിടെ ഷെഡ്യൂള്‍ 4 ല്‍പ്പെട്ട നീര്‍ കാക്കകളാണ് ഉണ്ടായിരുന്നത്.വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കര്‍ശന നിര്‍ദേശങ്ങള്‍ പോലും കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് ഇന്ന് പ്രദേശവാസികളില്‍ നിന്നും വിശദമൊഴി എടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും പങ്ക് വെച്ചിരുന്നു. ജെസിബി ഉപയോഗിച്ച്‌ മരം തള്ളിയിടുകയായിരുന്നു. ഇവിടെ നിന്നും പക്ഷികള്‍ പറന്നു പോകുന്നതും ചിലവ ചിറകിട്ടടിച്ച്‌ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറിയ പക്ഷികളും പറക്കാന്‍ കഴിയാത്തവയ്ക്കും ഒടുവില്‍ ജീവന്‍ നഷ്ടമായി. നടന്‍ സിദ്ധിഖും ഇത് സംബന്ധിച്ച വീഡിയോ പങ്ക് വെച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക