ന്യൂഡല്‍ഹി: പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ബാറ്റില്‍ഗ്രൗണ്ട്‌സ് ഇന്ത്യ ഗെയിമിന് രാജ്യത്ത് നിരോധനം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഇനി മുതല്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ഐടി നിയമം 69A വകുപ്പ് പ്രകാരമാണ് നിരോധനം.

2020-ല്‍ സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ജനപ്രിയ ഗെയിമായ പബ്ജി, ടിക്ടോക്ക് തുടങ്ങി ഇരുന്നൂറോളം ആപ്പുകള്‍ സമാനമായ രീതിയില്‍ നിരോധിച്ചിരുന്നു. പബ്ജിയുടെ നിരോധനത്തേത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്ബനിയായ ‘ക്രാഫ്റ്റണ്‍’ ആണ് ബാറ്റില്‍ഗ്രൗണ്ട്‌സ് ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് ഗൂഗിളും ആപ്പിളും ഗെയിം നിരോധിച്ചത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനമെന്ന് ഗൂഗിള്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് ഗെയിം നിര്‍മ്മാതാക്കളായ ക്രാഫ്റ്റണ്‍ പ്രതികരിച്ചത്. രാജ്യ സുരക്ഷയേക്കുറിച്ചുള്ള ആശങ്കകള്‍ തന്നെയാണ് നിരോധനത്തിന് പിന്നിലെന്നാണ് അഭ്യൂഹം. ചൈനയിലെ സെര്‍വറുകളുമായി ഡാറ്റ ഷെയര്‍ ചെയ്യപ്പെടുന്നുവെന്ന ആശങ്കയിലാണ് കേന്ദ്രം എന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക