കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 50 വ​യ​സ് തോ​ന്നി​ക്കു​ന്ന പുരുഷന്റേതാണ് മൃതദേഹം. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്ബതി​നു കോ​ടി​മ​ത അ​റ​യ്ക്ക​ല്‍ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കോ​ടി​മ​ത ഭാ​ഗ​ത്തു​നി​ന്നും ഒ​ഴു​കി വ​ന്ന​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ചി​ങ്ങ​വ​ന​ത്തു ​നി​ന്നും പൊലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന്, മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്ക് എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. സംഭവത്തില്‍, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ള്ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച​താ​ണെ​ന്ന സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക