തിരുവനന്തപുരം: കൂടുതല്‍ സുരക്ഷ കണക്കിലെടുത്ത് ഇന്നോവ ക്രിസ്റ്റ വിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മുതല്‍ പുത്തന്‍ കിയാ കാര്‍ണിവെലില്‍ ചീറി പായും. KL 01 CV 6683 എന്ന നമ്ബരും കേരള സ്റ്റേറ്റ് 1 ബോര്‍ഡും ഘടിപ്പിച്ച വണ്ടി കിയാ ഡീലര്‍മാരായ നെടുമ്ബറമ്ബില്‍ ഓട്ടോക്രോപ് പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ കാറ് ഡിജിപിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് സംബന്ധിച്ച രേഖകള്‍ ഡീലര്‍മാര്‍ ഡിജിപി അനില്‍കാന്തിന് കൈമാറി.

ഇതോടൊപ്പം നെടുമ്ബറമ്ബില്‍ ഓട്ടോ ക്രോപ്സ് അധികൃതര്‍ കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് മൊമന്റോയും കൈമാറി. മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിച്ച ശേഷം പൊലീസിന്റെ ട്രയല്‍ റണ്ണും പൂര്‍ത്തിയായി. മറ്റു തടസങ്ങളില്ലെങ്കില്‍ ഇന്ന് മുതല്‍ ഉപയോഗിച്ച്‌ തുടങ്ങുമെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞമാസം 24നാണ് മുഖ്യമന്ത്രി പിണറായിക്ക് കിയാ കാര്‍ണിവെല്‍ വാങ്ങാന്‍ 33,31,000 ലക്ഷം രൂപ അനുവദിച്ച്‌ ഉത്തരവായത്. ഇതോടെ മന്ത്രിസഭയിലെ രണ്ടാമത്തെ ആളാണ് കിയാ കാര്‍ണിവല്‍ സ്വന്തമാക്കുന്നത്. കായികവകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ തന്റെ സ്വന്തം കിയാ കാറാണ് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മന്ത്രിമാര്‍ക്ക് കാര്‍ അനുവദിച്ചെങ്കിലും അബ്ദുറഹ്മാന്‍ തന്റെ കിയാ കാര്‍ണിവെല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. വെള്ള കിയ കാര്‍ണിവെലാണ് അബ്ദുറഹ്മാന്റേത്‌.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും കിയയിലേക്ക് മാറുന്നത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പൈലറ്റ്, എസ്‌കോര്‍ട്ട് ചുമതലയുള്ള ഇന്നോവകളെല്ലാം കറുത്ത നിറത്തിലുള്ളതായിരിക്കും. മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി ടൊയോട്ടയുടെ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ 62.46 ലക്ഷം രൂപ മുടക്കി വാങ്ങാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാരിനുള്ള പ്രത്യേക നിരക്കില്‍ 23,17,739 രൂപയ്ക്ക് ഇന്നോവ ക്രിസ്റ്റയും 32,21,750 രൂപയ്ക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ ജി പ്ലസും വാങ്ങാന്‍ 55,39,309 രൂപ ചെലവഴിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കായി ടാറ്റാ ഹാരിയര്‍ വാങ്ങാന്‍ ഉദ്ദേശിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.

തുടര്‍ന്നാണ് പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാര്‍ണിവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാന്‍ ഡി.ജി.പി അനുമതി തേടിയത്. വെള്ള ഇന്നോവ ക്രിസ്റ്റ കാറില്‍നിന്ന് കറുത്ത ഇന്നോവയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര മാറ്റിയിട്ട് ഏറെക്കാലമായില്ല.

കെ.എല്‍.01 സി.ടി 6683 രജിസ്ട്രേഷനിലെ ഫുള്‍ ഓപ്ഷന്‍ ക്രിസ്റ്റല്‍ ഷൈന്‍ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്. ഇതുവരെയുള്ള മുഖ്യമന്ത്രിമാരെല്ലാം വെള്ള നിറമുള്ള കാറുകളിലാണ് യാത്ര ചെയ്തിരുന്നത്. ആദ്യമായാണ് കറുത്ത ഒന്നാംനമ്ബര്‍ സ്റ്റേറ്റ് കാര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ബ്ലോക്കിനു മുന്നില്‍ പ്രൗഢിയോടെ കിടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള കറുത്ത മേഴ്സിഡീസ് മെയ്ബാ എസ്650 കാറിലേക്ക് യാത്ര മാറ്റിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും കറുത്ത കാറിലേക്ക് ഔദ്യോഗിക യാത്രകള്‍ മാറ്റിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക