ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ.രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ കാറും ബാഗും കോടതിയങ്കണത്തിലുണ്ട്.

മകളെ കാണാനില്ലെന്നു കാട്ടി അമ്മ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. സിപിഎം യൂണിയനായ ഇന്ത്യൻ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇന്നലെ ദേവിയെ പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ് കാണാതായതെന്ന് അഭിഭാഷകർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക