കോട്ടയം : കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ സമ്മേളനവും കുടുംബ സംഗമവും നടത്തി. സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് വൈസ് പ്രസിഡന്റ് രാജേഷ് ദേവീശ്രീ പതാക ഉയർത്തി. മേഖലാ സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റെജി സുവർണ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജി. അനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുകയും മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട ക്ലാസെടുക്കുകയും ചെയ്തു. സെക്രട്ടറി പ്രിൻസ് മെറിസ്റ്റം സ്വാഗതം ആശംസിച്ചു. ജോ.സെക്രട്ടറി ഡി. ആന്റ് ടി ഡെക്കറേഷനിലെ പി.ആർ ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അരുൺ ഫിലിപ്പ് കണക്ക് അവതരിപ്പിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ ഭാരത് ഹയറിങ്ങ് , ജില്ലാ സെക്രട്ടറി ജോൺ ജേക്കബ് ( സാലി ) , കൺവീനർ പി.ഡി ബിജോ എന്നിവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക