ശരീരത്തില്‍ സ്ട്രെച്ച്‌ മാര്‍ക്കുകള്‍ ഉണ്ടാകാത്തവര്‍ വിരളമായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈ ഒരു പ്രശനം ഉണ്ടാകാറുണ്ട്. സ്ട്രെച്ച്‌ മാര്‍ക്ക് ഉണ്ടാകുന്നത് പ്രധാനമായും മൂന്നു കാര്യങ്ങള്‍ കൊണ്ടാണ്. അരഭാഗം, തുട, പുറം, ഇടുപ്പ്, സ്തനങ്ങള്‍, നിതംബം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത് കാണപ്പെടുന്നത്.

പ്രസവശേഷം ഉണ്ടാവുന്ന സ്ട്രെച്ച്‌ മാര്‍ക്ക് ആണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. ഗര്‍ഭകാലത്ത് ആണ് ഇത് ആരംഭിക്കുന്നത്. ഗര്‍ഭകാലത്തുണ്ടാകുന്ന വയറിന്‍റെ വലിച്ചില്‍ മൂലമാണ് ഇത് ഉണ്ടാകുന്നത്. പ്രഗ്നന്‍റ് ആയിരിക്കുന്ന സമയത്ത് തന്നെ ഒലിവോയില്‍ കറ്റാര്‍വാഴജെല്‍ പുരട്ടുന്നത് സ്ട്രെച്ച്‌ മാര്‍ക്ക് മാറ്റുന്നതിനുള്ള ഒരു വഴിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ട്രെച്ച്‌ മാര്‍ക്ക് ഉള്ളവര്‍ക്ക് പൂര്‍ണമായി ഇല്ലാതാക്കാന്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത അഞ്ച് മാര്ഗങ്ങള് എന്തൊക്കെയാണെന്ന് നോക്കാം. സ്ട്രെച്ച്‌ മാര്‍ക്കുകള്‍ അനാരോഗ്യത്തിന്റെ സൂചനയൊന്നുമല്ല, എന്നാല്‍, ഇവ പൊതുവെ പലര്‍ക്കും ആത്മവിശ്വാസം നഷ്ടപെടുത്തുന്നുണ്ട്. മാര്‍ക്കുകളെ സ്വാഭാവികമായ രീതിയില്‍ ഒഴിവാക്കുന്നതിന് പരിഹാരമായ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാം.

1. നാരങ്ങ നീര്

ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍ കുറയ്ക്കാന്‍ നാരങ്ങ സഹായിക്കുന്നു. സ്ട്രെച്ച്‌ മാര്‍ക്കുകള്‍ ഉള്ള സ്ഥലത്ത് ദിവസവും നാരങ്ങ നീര് പുരട്ടുക. അല്ലെങ്കില്‍ ഒരു നാരങ്ങ പകുതിയായി അരിഞ്ഞെടുത്ത് സ്ട്രെച്ച്‌ മാര്‍ക്കുകള്‍ ഉള്ള ഭാഗത്ത് തടവുക. ഇത് ഒരു മാസത്തോളം മുടങ്ങാതെ ചെയ്യുമ്ബോള്‍ തന്നെ അതിന്റെ വ്യത്യാസം മനസിലാകും.

2. മുട്ടയുടെ വെള്ള

പ്രോട്ടീനുകളാല്‍ സമൃദമായ മുട്ടയുടെ വെള്ള ചര്‍മ പരിഹാരങ്ങള്‍ക്കുള്ള കിടിലന്‍ മാര്‍ഗമാണ്. മുട്ടയുടെ വെള്ള സ്ട്രെച്ച്‌ മാര്‍ക്കുകളില്‍ പ്രയോഗിക്കുമ്ബോള്‍ ഇത് ചര്‍മ്മത്തിന്‍്റെ വലിച്ചില്‍ കുറച്ചുകൊണ്ട് കൂടുതല്‍ ഇറുകിയതാക്കാന്‍ സഹായിക്കും.

3. ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം ചര്‍മ്മത്തില്‍ നിന്ന് ഇരുണ്ട വൃത്തങ്ങള്‍, പാടുകള്‍, കളങ്കങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് ചര്‍മ്മത്തെ ബ്ലീച്ച്‌ ചെയ്യുകയും പതിവായി പ്രയോഗിക്കുമ്ബോള്‍ സ്ട്രെച്ച്‌ മാര്‍ക്കുകളുടെ വലുപ്പം കുറയ്ക്കും.

4. കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ഇലയുടെ പുറം പാളി നീക്കം ചെയ്ത് ഇലയുടെ ഉള്ളില്‍ നിന്ന് പശപശപ്പുള്ള ജെല്‍ പുറത്തെടുക്കുക. സ്ട്രെച്ച്‌ മാര്‍ക്കുകളില്‍ ഈ വാഴ ജെല്‍ പ്രയോഗിച്ച്‌ 2-3 മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. രണ്ടാഴ്ചകൊണ്ട് തന്നെ വ്യത്യാസം മനസിലാകും.

5. പഞ്ചസാര

പഞ്ചസാര, ഒലിവ് ഓയില്‍, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്തെടുത്ത് സ്ട്രെച്ച്‌ മാര്‍ക്കുകളില്‍ ഏകദേശം 10 മിനിറ്റ് തടവുക. ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക