കൊച്ചി: ക്രിസ്തുമതത്തെ അവഹേളിച്ച ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തു. യേശു പിഴച്ചുപെറ്റതാണെന്ന് ഉള്‍പ്പെടെയുളള ഇയാളുടെ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സമൂഹത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

യൂട്യൂബ് ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി പരാതി പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കൊച്ചി സൈബര്‍ പൊലീസ് വസീം അല്‍ ഹിക്കാമിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വം പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയില്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കോട്ടയം സൈബര്‍ പൊലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഉള്‍പ്പെടെയുളളവര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് അനൂപ് ആന്റണി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്‍പില്‍ നേരിട്ട് ഹാജരായി പരാതി ബോധിപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക