മുംബൈ• മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിസഭയിൽനിന്നു വിട്ടുനിൽക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തത്. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ഫഡ്‌നാവിസ് അംഗീകരിക്കുകയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിൽ നടത്തിയ വിമതനീക്കത്തിനൊടുവിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു അവസാനനിമിഷം വരെയുള്ള സൂചനയെങ്കിലും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടാകുകയായിരുന്നു. അതുവരെ ഒരു സൂചന പോലും പുറത്തുവിടാതെയായിരുന്നു ബിജെപി നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക