അമ്ബലപ്പുഴ: ആലപ്പുഴ ജില്ലിയിലെ അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയതും ഫ്രീസറില്‍ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

പഴകിയ ഷവര്‍മ, ബീഫ്, ചില്ലിചിക്കന്‍, ചില്ലിബീഫ് എന്നിവ വിവിധ ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്ത് നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കുറവന്‍തോട് മുതല്‍ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമായാണ് പരിശോധന നടത്തിയത്. പരിസരം വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ സ്ഥാപനങ്ങളും പഞ്ചായത്തില്‍ നിന്നും ഹരിതകാര്‍ഡ് എടുക്കുന്നതിനുള്ള് നിര്‍ദ്ദേശം നല്‍കി. എച്ച്‌. ഐ. ശ്യാംകുമാര്‍.ജെ പരിശോധനക്ക് നേതൃത്വം നല്‍കി. ജെ.എച്ച്‌.ഐമാരായ ശ്രീദേവി, സ്മിത വര്‍ഗ്ഗീസ്, മീനുമോള്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക