ന്യൂയോര്‍ക്: ഓസ്‌ട്രേലിയന്‍-അമേരികന്‍ വ്യവസായ പ്രമുഖനും മാധ്യമ ഭീമനുമായ റൂപര്‍ട് മര്‍ഡോക് വീണ്ടും വിവാഹമോചനം നേടാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് ലോകം ശ്രവിച്ചത്. നാലാമതായി വിവാഹം കഴിച്ച നടി ജെറി ഹോളില്‍ നിന്നാണ് അദ്ദേഹം വിവാഹമോചനം നേടുന്നത്. ‘ബാറ്റ്മാന്‍’, ‘ദ ഗ്രാജുവേറ്റ്’ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ജെറി ഹാളിനെ 2016ലാണ് മര്‍ഡോക് വിവാഹം ചെയ്തത്. ലോകമെങ്ങും അറിയപ്പെടുന്ന റൂപര്‍ട് മര്‍ഡോകിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

1931 മാര്‍ച് 11 നാണ് മര്‍ഡോക് ജനിച്ചത്. 91 വയസുള്ള ഈ മനുഷ്യന്‍ മാധ്യമങ്ങളിലെ കോര്‍പറേറ്റ് ഇടപെടലിന്റെ അല്ലെങ്കില്‍ മാധ്യമങ്ങളുടെ കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്ന പത്രത്തിലൂടെ അമേരികയിലെ ജനങ്ങളുടെ ചിന്താഗതി തീരുമാനിക്കുന്ന വ്യക്തിയാണ് മര്‍ഡോക്, തുടര്‍ന്ന് സ്റ്റാര്‍ ഇന്‍ഡ്യയിലൂടെ ഇന്‍ഡ്യന്‍ ജനതയിലും എത്തിച്ചേര്‍ന്നു. സ്റ്റാര്‍ ഇന്‍ഡ്യയെ കൂടാതെ, സ്‌ക്രീന്‍, പ്രോപ്‌ടൈഗര്‍ ഡോട് കോം എന്നിവയിലും മര്‍ഡോകിന് ഓഹരിയുണ്ട്. 2013-ല്‍ മര്‍ഡോക് തന്റെ കംപനികളെ ന്യൂസ് കോര്‍പ്, 20th സെഞ്ച്വറി ഫോക്സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മര്‍ഡോക് 14 ബില്യന്‍ ആസ്തിയുടെ ഉടമയാണ്. ഫോക്സ് ന്യൂസ് ചാനലിന്റെ മാതൃ കംപനിയായ ഫോക്സ് കോര്‍പറേഷനും വാള്‍സ്ട്രീറ്റ് ജേണലിന്റെ ന്യൂസ് കോര്‍പറേഷനും മര്‍ഡോകിന്റെ മീഡിയ ബിസിനസുകളില്‍ ഉള്‍പെടുന്നു. ഓസ്‌ട്രേലിയയില്‍ താമസക്കാരനായ മര്‍ഡോക്, പിതാവിന്റെ മരണശേഷം 1952-ല്‍ ന്യൂസ് ലിമിറ്റഡിന്റെ ഡയറക്ടറായി. ഒരു ചെറിയ ഓസ്‌ട്രേലിയന്‍ സ്ഥാപനത്തിന്റെ ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച മര്‍ഡോക് ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മാധ്യമ ഗ്രൂപായ ന്യൂസ് കോര്‍പിന്റെ ചെയര്‍മാനാണ്. 2020-ലെ കണക്കനുസരിച്ച്‌, ഏകദേശം 50 രാജ്യങ്ങളിലായി 800-ലധികം കംപനികളുടെ ഉടമയാണ്. മര്‍ഡോകിന് മേല്‍ മാധ്യമങ്ങളുടെ രാഷ്ട്രീയ ദുരുപയോഗവും ആരോപിക്കപ്പെട്ടിട്ടുണ്ട്. അമേരികന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം ബരാക് ഒബാമയെ പരസ്യമായി പിന്തുണച്ചു.

1956 പട്രീഷ്യ ബുകറുമായിട്ടായിരുന്നു മര്‍ഡോകിന്റെ ആദ്യ വിവാഹം. ഇത് 1967 ല്‍ അവസാനിച്ചു. ശേഷം അദ്ദേഹം അന്ന മരിയ ടോര്‍വുമായി രണ്ടാം വിവാഹം കഴിച്ചു, അത് 1967 മുതല്‍ 1999 വരെ നീണ്ടുനിന്നു. വെന്‍ഡി ഡെംഗിനെ 1999 ല്‍ മൂന്നാമതായി വിവാഹം കഴിച്ചു, അത് 2013 വരെ നീണ്ടുനിന്നു. മര്‍ഡോകിന് മുമ്ബ്, ജെറി ഹാള്‍ ഗായകന്‍ മിക് ജാഗറിനെ വിവാഹം കഴിച്ചിരുന്നു. റൂപര്‍ട് മര്‍ഡോകിന് വ്യത്യസ്ത വിവാഹങ്ങളില്‍ നിന്ന് 10 കുട്ടികളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക