കോട്ടയം കളക്ടറേറ്റിലേക്ക് ഇന്നലെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തമായ സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 150 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

5 കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യാൻ ഉള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. കോൺഗ്രസ് നേതാക്കളായ ജെ ജി പാലയ്ക്കലോടി, വർഗീസ് ചാക്കോ, വി കെ അനിൽകുമാർ സാം കെ വർക്കി അൻസാരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാല് പേരെക്കൂടി പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കൂടി കോട്ടയം കളക്ടറേറ്റിലേക്ക് കോൺഗ്രസ് യൂത്ത് കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ച് ആണ് സംഘർഷത്തിൽ കലാശിച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തുതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ നഗരത്തിൽ സംഘടിച്ച ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റത് പ്രതിഷേധിച്ച് ആയിരുന്നു ഇന്നലെ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിന്റെ അവസാനഘട്ടത്തിലാണ് വലിയ രീതിയിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഇന്നലെ അക്ഷരാർത്ഥത്തിൽ കോട്ടയത്ത് നടന്ന തെരുവുയുദ്ധം ആണ്. പോലീസ് ബാരിക്കേഡുകൾ മറിച്ചിട്ട് പ്രവർത്തകർക്കെതിരെ ജലപീരങ്കിയും, ലാത്തിച്ചാർജും, ടിയർ ഗ്യാസും പ്രയോഗിച്ചു. ബാരിക്കേഡ് മറിഞ്ഞുവീണ് കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന് പരിക്കേറ്റിരുന്നു. ഇദ്ദേഹം ഉൾപ്പെടെ നാല് പോലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. നിരവധി യുഡിഎഫ് കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പികെ വൈശാഖ്, യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ട് രാഹുൽ മറിയപ്പള്ളി എന്നിവർ ഗുരുതരമായ പരിക്കുകളും ആയി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

ഇന്നലെ വൈകുന്നേരവും രാത്രിയും ആയിട്ടാണ് യുഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലഭ്യമായ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ തിരിച്ചറിയാനുള്ള നീക്കത്തിലാണ് പോലീസ്. കളക്ടറേറ്റിനു മുന്നിൽ അന്യായമായി സംഘം ചേർന്നു, ഗതാഗതം തടസ്സപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക