കൊല്ലം: വീടിന് സമീപം നിന്ന് മണ്ണ് നീക്കുന്നത് ചോദ്യംചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. മൂവാറ്റുപുഴ സ്വദേശിയായ അക്ഷയക്കാണ് ആണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സമീപവാസിയായ അന്‍സാറിനെതിരെ പൊലീസ് കേസെടുത്തു. അന്‍സാര്‍ ജാതിപ്പേര് പറഞ്ഞ് കളിയാക്കി എന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു സമീപം നിന്ന് അന്‍സാര്‍ ജെസിബിയും ടിപ്പറും ആയി എത്തി മണ്ണെടുക്കുന്നത് അക്ഷയ ചോദ്യംചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. അന്‍സാര്‍ ഇത് തടയാന്‍ ശ്രമിക്കുകയും അക്ഷയ മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ അക്ഷയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ സ്വദേശിയായ അക്ഷയ കോളജ് വിദ്യാര്‍ഥിനിയാണ്.
അന്‍സാര്‍ കവിളില്‍ അടിക്കുകയും ചവിട്ടുകയും ചെയ്തു. ജാതിപ്പേര് പറഞ്ഞ് കളിയാക്കി എന്നും അക്ഷയ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്‍സാര്‍ അനധികൃതമായി ആണ് മണ്ണെടുക്കുന്നത് എന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രദേശത്തെ അനധികൃത മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അക്ഷയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക