ലണ്ടന്‍: പതിനേഴ് വര്‍ഷങ്ങള്‍ക്കിടയില്‍ 12 കുട്ടികള്‍ക്ക് ജന്മം കൊടുത്ത അമ്മ പറയുന്നു ഇനി മതിയെന്ന്. എന്നാല്‍ ഭര്‍ത്താവിനാകട്ടെ ഇനിയും മക്കള്‍ വേണമെന്ന ആവശ്യവും. ബ്രിട്ടനിലെ ഒരു വലിയ കുടുംബത്തിന്റെ കഥ അതീവ രസകരമായ ഒന്നാണ്. 2004 -ല്‍ തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കുമ്ബോള്‍ കന്‍സാസിലെ ആര്‍ക്കന്‍സാസ് നഗരത്തിലുള്ള ബ്രിട്നി ചര്‍ച്ചിന് പ്രായം വെറും 16 വയസ്സ്. 17 മുതല്‍ 19 വയസ്സിനിടയില്‍ വീണ്ടും മൂന്ന് കുട്ടികള്‍ക്ക് കൂടി അവര്‍ ജന്മം നല്‍കി.

തന്റെ 20 കളില്‍ അവര്‍ മറ്റ് നാല് കുട്ടികള്‍ക്ക് കൂട് ജന്മം നല്‍കി. പിന്നീട് തന്റെ 30-ാം വയസ്സില്‍ അവര്‍ക്ക് ഒറ്റ പ്രസവത്തില്‍ ഉണ്ടായത് മൂന്നു കുട്ടികള്‍. കഴിഞ്ഞവര്‍ഷം തന്റെ 32-ാം വയസ്സില്‍ അവര്‍ പന്ത്രണ്ടാമത്തെ കുട്ടിക്കും ജന്മം നല്‍കി. തന്റെ ഭര്‍ത്താവിന്‍’ ഇനിയും കുട്ടികള്‍ വേണമെന്ന ആഗ്രഹമുണ്ടെങ്കിലും തനിക്ക് പ്രസവിച്ച്‌ മതിയായി എന്നാണ് ബ്രിട്ട്നി പറയുന്നത്. പന്ത്രണ്ട് കുട്ടികളില്‍ ഏഴുപേരാണ് ഇവര്‍ക്കും ഭര്‍ത്താവ് 30 കാരനായ ക്രിസ്സിനും കൂടിയുള്ളത്. ബാക്കി അഞ്ചു കുട്ടികള്‍ ബ്രിട്ട്നിയുടെ മുന്‍കാല ബന്ധങ്ങളില്‍ നിന്നുള്ളവരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അഞ്ചു കുട്ടികളെ സിംഗിള്‍ പാരന്റ് എന്നനിലയില്‍ ബ്രിട്ട്നി വളര്‍ത്തിക്കൊണ്ടു വരുന്നതിനിടയിലാണ് ജോലിസ്ഥലത്ത് വെച്ച്‌ ക്രിസ്സുമായി കണ്ടുമുട്ടുന്നത്. ബ്രിട്ട്നിയുടെ മൂത്ത മകബ് ക്രിസ്മാന്‍ കഴിഞ്ഞമാസം ഹൈസ്‌കൂള്‍ ഗ്രാഡ്വേറ്റ് ചെയ്തു. മാത്രമല്ല, ബ്രിട്ട്നിയുടെ സ്വന്തം അനുജത്തിയേക്കാള്‍ പ്രായവും ഈ മകനുണ്ട്. ഏഴ് ആണ്‍കുട്ടികളേയും അഞ്ച് പെണ്‍കുട്ടികളേയും പ്രസവിച്ച ബ്രിട്ട്നി ചര്‍ച്ച്‌ 11 വര്‍ഷക്കാലത്തിനിടയില്‍ ഉദ്ദേശം 98 മാസങ്ങളാണ് ഗര്‍ഭിണിയായി ജീവിച്ചത്. മൂന്നു കുട്ടികള്‍ക്ക് ജന്മം കൊടുത്ത പ്രസവമൊഴിച്ചുള്ളതെല്ലാം സ്വാഭാവിക പ്രസവങ്ങളായിരുന്നു എന്നാണ് അവര്‍ പറയുന്നത്. മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയത് സിസേറിയന്‍ വഴിയായിരുന്നു.

മറ്റൊരു കുട്ടിക്ക് കൂടി ജന്മം കൊടുക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും, ആരോഗ്യമുള്ള മറ്റൊരു കുഞ്ഞിനു കൂടി ജന്മം നല്‍കാന്‍ തനിക്ക് കഴിയും എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണവര്‍. ഏകദേശം 1.8 മില്യണ്‍ ഫോളോവേഴ്സ് ഉള്ള തന്റെ ടിക്ടോക്ക് അക്കൗണ്ടിലൂടേയാണ് ബ്രിട്ട്നി ചര്‍ച്ച്‌ തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. പല ലൈവ് വീഡിയോകളിലും അവര്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാറുമുണ്ട്.

ഭര്‍ത്താവായ ക്രിസ് തന്നെ പണിതീര്‍ത്ത, 12 പേര്‍ക്ക് ഇരിക്കാവുന്ന തീന്‍ മേശയില്‍ ഒരുമിച്ചിരുന്നാണ് അവര്‍ ഊണുകഴിക്കാറുള്ളത്. അഞ്ചു കിടപ്പുമുറികളുള്ള വീട്ടില്‍ നാലെണ്ണത്തിലായി കുട്ടികള്‍ ഉറങ്ങും എന്നും അവര്‍ പറയുന്നു. മൂന്നു കുട്ടികള്‍ ഉണ്ടായതിനു ശേഷം അവര്‍ വാങ്ങിയ 15 സീറ്റുള്ള ഫോര്‍ഡ് ട്രാന്‍സിറ്റില്‍ അവര്‍ ഒരുമിച്ച്‌ യാത്ര ചെയ്യും. അതുകൂടാതെ അവര്‍ക്ക് ഒരു ഹോണ്ട പൈലര്‍ എസ് യു വി കൂടിയുണ്ട്.

കുട്ടികള്‍ക്ക് എല്ലാവര്‍ക്കുമായി ഒരു ദിവസം രണ്ട് ഗാലന്‍ പലാണ് ആവശ്യമെന്ന ബ്രിട്ട്നി പറയുന്നു. അതിനു മാത്രം അവര്‍ക്ക് പ്രതിമാസം 200 പൗണ്ട് ചെലവ വരുന്നുണ്ട്. പലവ്യഞ്ജനങ്ങള്‍ക്കും മറ്റുമായി എത്ര ചെലവിടുന്നു എന്നത് ഇതുവരെ കണക്കാക്കിയിട്ടില്ല എന്നും അവര്‍ പറയുന്നു. കഴിഞ്ഞ മാസം തന്റെ ഓരോ പ്രസവ സമയത്തും തനിക്ക് എത്ര വയസ്സായിരുന്നു എന്ന വിവരം വിശദമായി പോസ്റ്റ് ചെയ്തതോടെയയിരുന്നു ബ്രിട്ട്നി ചര്‍ച്ച വൈറലായത്.

ആരാധകര്‍ ഏറെയുണ്ടെങ്കിലുംഅവരുടേ വീഡിയോകള്‍ക്ക് കീഴില്‍ ധാരാളം ട്രോളുകളും വരാറുണ്ട്. ഇത്രയധികം കുട്ടികള്‍ ഉള്ളതിനെ പറ്റി കളിയാക്കുന്നവരും ഏറെയാണ്. ജനസംഖ്യ വര്‍ദ്ധനവിനു കാരണമാകുന്നു എന്നും തത്ഫലമായി സാമൂഹ്യക്ഷേമത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ ആരോപിക്കുന്നവരും കുറവല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക