വളാഞ്ചേരി: പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍വി നേരിട്ട കുട്ടികള്‍ക്കായി വിനോദയാത്ര. വളാഞ്ചേരിക്കടുത്ത് മാറാക്കര പഞ്ചായത്താണ് കുട്ടികളെ സന്തോഷിപ്പിക്കാനായി വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്നത്. ‘ജയിക്കാനായി തോറ്റവര്‍ക്കൊപ്പം’ എന്ന പേരിലാണ് മാറാക്കര പഞ്ചായത്തിന്റെ പദ്ധതി.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടവരേയും കൊണ്ട് ഒരു ദിവസത്തെ വിനോദയാത്രയാണ് സംഘടിപ്പിക്കുന്നത്. വെങ്ങാടുള്ള വാട്ടര്‍തീം പാര്‍ക്കിലേക്കാണ് യാത്ര. പിന്നാലെ കുട്ടികള്‍ക്ക് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് നല്‍കും. മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാന്‍ പ്രത്യേക ഗെയിമുകളും കുട്ടികള്‍ക്കായി ഒരുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കുട്ടികള്‍ ആരൊക്കെയെന്ന് കണ്ടെത്തുക. കുട്ടികളുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. 20 വാര്‍ഡുകളാണ് മാറാക്കര പഞ്ചായത്തിലുള്ളത്. മാറാക്കര പഞ്ചായത്തിലുള്ള കുട്ടികള്‍ക്കു മാത്രമാണ് അവസരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക