കൊല്ലം : എക്സൈസ് വിജിലൻസ് എസ് പി സഞ്ചരിച്ചിരുന്ന കാറുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിൽ സൈമൺ (50) അയൽവാസിയായ ഷെർലി (45) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. .
ബുധനാഴ്ച രാവിലെ ദേശീയ പാതയിൽ ചാത്തന്നൂർ തിരു മുക്കിലായിരുന്നു അപകടം.

തിരുവനന്തപുരത്ത് എക്സൈസ്
ഹെസ്ക്വാർട്ടേഴ്സിലെ വിജിലൻസ് എസ്.പി.  ഷാഫി കൊച്ചി ഹൈക്കോടതിയിലേയ്ക്ക് പോവുകയായിരുന്നു. പരവൂർ റോഡിൽ നിന്നും വന്ന ബൈക്ക് ദേശീയ പാതയിലേക്ക് കടക്കുമ്പോഴാണ് കാറുമായി കൂട്ടിയിടിച്ചത്. ബൈക്കിൽ പോവുകയായിരുന്ന സൈമൺ, ജോലിക്ക് പോവുകയായിരുന്ന അയൽവാസിയായ ഷെർലിയ്ക്ക് ലിഫ്റ്റ് നല്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് കേസ്സെടുത്തു.
 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക