പ്രിയ രാമൻ ഒരു മലയാളി ആണെന്ന കാര്യം അധികമാർക്കും അറിയില്ല, ആലുവയാണ് നടിയുടെ സ്വാദേശം. 1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അവർ സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. ശേഷം 1993 ൽ ഐ.വി ശശി സംവിധാനം ചെയ്ത അർത്ഥനയായിരുന്നു അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം. ശേഷം മലയത്തിൽ തന്നെ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായി ഏവരുടെയും പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ രാമൻ. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ കൂടെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. കൂടാതെ  സിനിമകൾ സീരിയലുകളും പ്രിയ സജീവമായിരുന്നു.

ഏറെ സംഭവ ബഹുലമായ ഒന്നായിരുന്നു നടിയുടെ വ്യക്തി ജീവിതം. അവർ സിനിമയിൽ  തിളങ്ങി നിൽക്കുന്ന സമയത്താണ് അവർ പ്രശസ്ത തമിഴ് നടൻ രഞ്ജിത്തുമായി വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ അവർ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പക്ഷെ രഞ്ജിത്തുമായുള്ള വിവാഹ ജീവിതം അധികനാൾ നീണ്ടു നിന്നിരുന്നില്ല. പരസ്പരമുള്ള പൊരുത്തക്കേടുകൾ അവർക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും 2014 ല്‍ വിവാഹ മോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കളും ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ മോചനത്തെ കുറിച്ച് അന്ന് പ്രിയ പറഞ്ഞിരുന്നത്, വേര്‍പിരിയലിന് ശേഷം എന്ത് വേണം എന്ന വ്യക്തമായ ധാരണ തനിക്ക് ഉണ്ടായിരുന്നുവെന്നു താരം പറയുന്നു. എങ്കിലും വേർപിരിയുന്ന സമയത്ത് തനിക്ക്   ‘വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, നിരവധി തവണ താൻ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്. വലിയ മാനസിക പിരിമുറുക്കം ആയിരുന്നു അനുഭവിച്ചത് എന്നുമായിരുന്നു.

എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ പഴയ ഭർത്താവിനെ തന്നെ പ്രിയ വീണ്ടും വിവാഹം കഴിക്കുക ആയിരുന്നു. 7 വര്‍ഷത്തിന് ശേഷമാണ് ഇരുവരും തങ്ങളുടെ മക്കൾക്ക് വേണ്ടി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. 22 മത്തെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ആ സന്തോഷ വാർത്ത ഏവരെയും അറിയിച്ചത്.

ഇപ്പോൾ ഇരുവരും വളരെ സന്തോഷത്തോടെ മക്കളും ഒരുമിച്ച് സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. ഈഗോ ആയിരുന്നു തങ്ങൾക്ക് ഇടയിലെ പ്രധാന പ്രശനമെന്നും എന്നാൽ വേർപിരിഞ്ഞ കാലഘട്ടം കൊണ്ട് തങ്ങൾക്ക് ഇടയിലെ ആ ഈഗോ ഇല്ലാതെ ആയെന്നും ഇരുവരും പറയുന്നു. എന്നാൽ പ്രിയയുമായി വേർപിരിഞ്ഞ ശേഷം രഞ്ജിത്ത് 2014 ല്‍ തന്നെ നടി രാഗസുധയെ വിവാഹം കഴിക്കുകയും ശേഷം 2015 ല്‍ നടിയില്‍ നിന്നും വിവാഹമോചനം നേടുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക