ഇന്ന് ഭൂരിഭാഗം പേരും സാധനങ്ങള്‍ വാങ്ങുന്നത് ഓണ്‍ലൈനിലൂടെയാണ്. വസ്ത്രങ്ങള്‍, വാച്ച്‌, ചെരുപ്പ്, തൊപ്പി, ഫോണ്‍, ടിവി, ഫ്രിഡ്ജ് അങ്ങനെ എന്തിനും ഏതിനും ഇ കൊമേഴ്സ് സൈറ്റുകളെയാണ് നാം ആശ്രയിക്കുന്നത്. മികച്ച ഓഫറുകള്‍ക്ക് പുറമേ സാധനം വീട്ടിലെത്തുന്നതും, പല തരം പ്രോഡക്ടുകളുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്നതുമൊക്കെ തന്നെയാണ് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പോലുള്ള ഇ കൊമേഴ്സ് സൈറ്റുകള്‍ക്ക് ജനപ്രീതി വര്‍ദ്ധിക്കാന്‍ കാരണം.

എന്നാല്‍ ഇതില്‍ തന്നെ വസ്ത്രങ്ങളും ചെരുപ്പും ഓണ്‍ലൈനായി വാങ്ങുമ്ബോള്‍ നമുക്ക് പല അമളികളും പറ്റാറുണ്ട്. ചിലപ്പോള്‍ സൈസ് ശരിയാകില്ല, നമ്മുടെ സ്കിന്‍ ടോണിന് അത് ചേരില്ല അങ്ങനെ പല പ്രശ്നങ്ങള്‍ ഈ വസ്തുക്കള്‍ വാങ്ങുമ്ബോള്‍ ഉണ്ടാകാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഷൂസ് വാങ്ങുമ്ബോള്‍ ഇനി അത്തരം പ്രശ്നം ഉണ്ടാകില്ല. റിട്ടേണ്‍ ചെയ്തും റീപ്ലെയ്സ് ചെയ്തും സമയം പാഴാക്കണ്ട. ഇതിനായി ആമോസണ്‍ തന്നെ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി ട്രൈ ഓണ്‍ ഷൂസ് എന്നാണ് ഈ ഫീച്ചറിന് പേര് നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം ഇനി ഉപഭോക്താവിന് ഷൂസ് വിര്‍ച്വലായി ഇട്ടുനോക്കാം. കാലിന്റെ സ്കിന്‍ ടോണിന് അത് ചേരുമോ, കാണാന്‍ എങ്ങനെയുണ്ടാകും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇതുവഴി പരിഹാരം കണ്ടെത്താം.

ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താനായി ആമസോണ്‍ ആപ്പിനുള്ളില്‍ നാം തിരഞ്ഞെടുത്ത ഷൂസിന് താഴെയുള്ള വെര്‍ച്വല്‍ ട്രൈ ഓണ്‍ എന്നതില്‍ ക്ലിക്ക് ചെയ്യണം. ശേഷം ക്യാമറയിലൂടെ കാലിനെ ഫോക്കസ് ചെയ്യണം. ഇത് വഴി ഷൂസ് കാലില്‍ എങ്ങനെ കാണപ്പെടുന്നു എന്ന് നമുക്ക് തന്നെ മനസിലാക്കാം. ക്യാമറ മാറ്റുന്നതിന് അനുസരിച്ച്‌ ഷൂസ് കാണപ്പെടുന്ന വിധവും മാറും. അതായത് ഏത് ആങ്കിളില്‍ നിന്ന് നോക്കിയാലും കാലില്‍ ഷൂസ് എങ്ങനെ കിടക്കുന്നു എന്ന് മനസിലാക്കാം. കാലുകള്‍ ചലിപ്പിക്കുമ്ബോഴും ഷൂസ് അതിനനുസരിച്ച്‌ ചലിക്കും.

വെര്‍ച്വലായി ഷൂസിന്റെ കളറും മാറ്റി നോക്കാന്‍ സാധിക്കും. നിറം മാറ്റുന്നതിന് ഷൂസ് മാറ്റേണ്ട ആവശ്യവുമില്ല. അതിനുള്ള സൗകര്യവും സ്ക്രീനില്‍ തന്നെ കാണും.ഇതുവഴി കാലിന് ഇണങ്ങുന്ന ഷൂസും കളറും ഏതാണെന്ന് വീട്ടിലിരുന്ന് തന്നെ കണ്ടെത്താം. കാലില്‍ ഈ ഷൂസ് കിടക്കുന്ന ചിത്രം പകര്‍ത്തി സുഹൃത്തക്കള്‍ക്ക് അയക്കാനും ആമസോണ്‍ അനുവധിക്കുന്നുണ്ട്. ഇത് വഴി സുഹൃത്തക്കളോടും വീട്ടുകാരോടും അഭിപ്രായം തിരക്കിയ ശേഷം ഷൂസ് വാങ്ങാനും സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക