കൊല്ലം: കൊട്ടാരക്കര നഗരസഭാധ്യക്ഷന്റെ വാഹനം തമിഴ്‌നാട്ടിലെ പുളിയറിയില്‍ അപകടത്തില്‍പ്പെട്ട സംഭവം വിവാദത്തില്‍. നഗരസഭാ ഡയറക്ടറുടെ അനുമതിയില്ലാതെ അധ്യക്ഷന്‍ നഗരസഭാ വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് യാത്ര നടത്തിയതാണ് വിവാഗദത്തിനടിസ്ഥാനം. സംഭവത്തില്‍ അധികാര ദുര്‍വിനിയോഗം ആരോപിച്ച്‌ നഗരസഭയ്ക്ക് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു.

ഞായറാഴ്ച്ച രാത്രി ഒന്‍പതോടെയാണ് പുളിയറയില്‍ നഗരസഭാധ്യക്ഷന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ചിതാഭസ്മ നിമഞ്നത്തിനായി രാമേശ്വരത്ത് പോയി മടങ്ങവെയായിരുന്നു അപകടം. ഷാജു ഉള്‍പ്പെടെ നാല് പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.തിങ്കളാഴ്ച്ച രാവിലെ ലോറി ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ലോറി ഡ്രൈവറുമായി ബന്ധപ്പെട്ട് ചിലര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി പരാതി പിന്‍വലിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്‍ ബാലകൃഷ്ണപിള്ള രണ്ട് പതിറ്റാണ്ടോളം കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡണ്ടും മന്ത്രിയുമായിരുന്ന ആളാണെന്നും അദ്ദേഹത്തിന്റെ ചിതാഭസ്മ നിമജ്ജനം സ്വകാര്യ ചടങ്ങല്ലെന്നുമാണ് നഗരസഭാധ്യക്ഷന്റെ വിശദീകരണം. ചടങ്ങില്‍ പങ്കെടുക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാമെന്നും അതാണ് നിര്‍വ്വഹിച്ചതെന്നും എ ഷാജു കൂട്ടിചേര്‍ത്തു.

എന്നാല്‍ സെക്രട്ടറിയുടെ അനുമതിയോടെയും യാത്രാവിവരം, ഇന്ധനച്ചെലവ് എന്നിവ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയും മാത്രമേ നഗരസഭാ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയൂ. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നും നഗരസഭാധ്യക്ഷന്‍ ഇതു ലംഘിച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക