കോട്ടയം: മദ്യത്തിനൊപ്പം വെള്ളമെന്ന് കരുതി കീടനാശിനി ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു. മുണ്ടക്കയം പാലൂര്‍ക്കാവ് ബൈജു (50) ആണ് മരണത്തിന് കീഴടങ്ങിയത്. യാത്രയ്ക്കിടെ മുണ്ടക്കയത്ത് കൂട്ടുകാരോടൊപ്പം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുമ്ബോഴാണ് അപകടം നടന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ഇയാളെ പാലായിലെ സ്വകാര്യ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. മുണ്ടക്കയം സി.ഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഭാര്യ റെയ്ച്ചല്‍, മക്കള്‍ അലന്‍, അലീന

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക