ലാത്തൂര്‍ (മഹാരാഷ്ട്ര) : ഇരട്ടസഹോദരന്‍റെ രൂപസാദൃശ്യം മുതലെടുത്ത് സഹോദര ഭാര്യയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. 6 മാസത്തോളമാണ് ഇയാള്‍ സഹോദരന്‍റെ ഭാര്യയെ പീഡനത്തിനിരയാക്കിയത്. തന്‍റെ ഭര്‍ത്താവിന്‍റെ സഹോദരനൊപ്പമാണ് 6 മാസമായി താന്‍ കഴിഞ്ഞിരുന്നത് എന്ന് മനസ്സിലാക്കിയ യുവതി ഭര്‍ത്താവിനോടും ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടും പരാതിപ്പെട്ടു.

എന്നാല്‍ കുറ്റം മറച്ചുവച്ച്‌ യുവാവിനെ സംരക്ഷിക്കുകയാണിവര്‍ ചെയ്‌തത്. തുടര്‍ന്ന് യുവതി സ്വന്തം മാതാപിതാക്കളെ വിവരമറിയിക്കുകയും അവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമം 378, 323, 506, 24 എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെ ശിവാജിനഗര്‍ പൊലീസ് അറസ്റ്റു ചെയ്‌തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക