പല്ലുകളിലെ മഞ്ഞനിറം ഒരുപാടു ആളുകളില്‍ കാണുന്ന ഒരു ദന്ത പ്രശ്‌നമാണ്. ഇതിനായി മരുന്ന് കഴിക്കുന്നവരും കറ മാറ്റുന്നതിനായി ഡോക്ടര്‍മാരെ സമീപിക്കുന്നവരുമുണ്ട്. മഞ്ഞ പല്ലുകള്‍ ഒഴിവാക്കാന്‍ ചിലര്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് പല്ല് വെളുപ്പിക്കല്‍ അല്ലെങ്കില്‍ teeth whitening. ഈ പ്രക്രിയ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്.

പല്ലുകള്‍ വെളുത്തതും തിളക്കമുള്ളതുമാക്കാന്‍ മറ്റ് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. പ്രശ്നത്തിനുള്ള പരിഹാരത്തിലേക്ക് പോകുന്നതിന് മുന്‍പായി, ആദ്യം നമ്മുടെ പല്ലുകള്‍ മഞ്ഞയായി മാറുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാക്കാം. മഞ്ഞ പല്ലുകളുടെ ചില സാധാരണ കാരണങ്ങള്‍ ഇവയാണ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

* പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി പ്രവര്‍ത്തനങ്ങള്‍

* അമിതമായ കാപ്പി കുടിയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമവും

* ഇനാമലിന്‍റെ കട്ടി കുറയുന്നത്

* മരുന്ന് കഴിക്കേണ്ട ആരോഗ്യപ്രശ്നങ്ങള്‍, അവയ്ക്ക് ആവശ്യമായ മരുന്നുകളിലെ രാസവസ്തുക്കള്‍ എന്നിവ പല്ലുകളോട് മോശമായി പ്രതികരിക്കും

* വാര്‍ദ്ധക്യം പല്ലുകളുടെ നിറം മാറാന്‍ കാരണമാകും

ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ ലഭിക്കുന്നതിനുള്ള പൊടിക്കൈകള്‍

* പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇതിനായി മഞ്ഞള്‍ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം. ഇങ്ങനെ ചെയ്യുന്നതുവഴി പല്ലുകളുടെ മഞ്ഞനിറം മാറും എന്ന് മാത്രമല്ല, പല്ലുകള്‍ക്ക് തിളക്കവും ലഭിക്കും. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറ്റിയെടുക്കാനുമാകും. പല്ലിന്‍റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാന്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച്‌ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കുന്നതും നല്ലതാണ്.

* ആപ്പിള്‍ സിഡര്‍ വിനാഗിരി: ആപ്പിള്‍ സിഡര്‍ വിനാഗിരിയുടെ സഹായത്താല്‍ പല്ലുകളുടെ വെളുപ്പ് നിറം തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ഇതിന്റെ ഉപയോഗം കുറഞ്ഞ അളവില്‍ ആയിരിക്കണം, മാത്രമല്ല ഇത് പല്ലിന്റെ ഉപരിതലത്തെ തകര്‍ക്കുന്നതിനാല്‍ പതിവായി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

* പല്ലുകള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് രണ്ടോ മൂന്നോ മിനിറ്റ് വീതം ദിവസത്തില്‍ രണ്ടുതവണയെങ്കിലും ബ്രഷ് ചെയ്യുന്നത് ഉറപ്പാക്കുക. നിങ്ങളുടെ വായയുടെ എല്ലാ ഭാഗങ്ങളും നാക്കും വൃത്തിയാക്കുക. പല്ലുകള്‍ വെളുപ്പിക്കുന്നതിനുള്ള ടൂത്ത് പേസ്റ്റ് നിങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.

* ആരോഗ്യകരമായ ഭക്ഷണക്രമം: വിറ്റാമിന്‍ സി, ഫൈബര്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യവും മൊത്തത്തിലുള്ള ശരീരത്തിന്റെ ക്ഷേമവും നിലനിര്‍ത്താന്‍ സഹായിക്കും. സരസഫലങ്ങള്‍, കാപ്പി, ബീറ്റ്റൂട്ട് തുടങ്ങിയ പല്ലിന് കറ വരുത്തുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

* പല്ലു തേക്കുന്നതിനായി ആക്റ്റിവേറ്റഡ് ചാര്‍ക്കോള്‍ അഥവാ കരി അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുന്നത് പല്ലുകള്‍ വെളുപ്പിക്കാനും കറ നീക്കം ചെയ്യാനും സഹായിക്കുന്നു. കാപ്സ്യൂളുകളുടെ രൂപത്തില്‍ ലഭിക്കുന്ന ആക്റ്റിവേറ്റഡ് ചാര്‍ക്കോള്‍ ഉപയോഗിച്ച്‌ പല്ലില്‍ തേച്ച്‌ പിന്നീട് കഴുകിക്കളയാവുന്നതുമാണ്.

* ഹൈഡ്രജന്‍ പെറോക്സൈഡും ബേക്കിംഗ് സോഡയും എന്നിവ അടങ്ങിയ ടൂത്ത് പേസ്റ്റും നിങ്ങള്‍ക്ക് ഉപയോഗിക്കാം,

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക