കാലിഫോര്‍ണിയ: മോഷണത്തിനിരയായി നടുറോഡില്‍ നിന്നപ്പോള്‍ തന്നെ സഹായിച്ച ഡ്രൈവര്‍ക്ക് സഹായഹസ്തവുമായി യുവതി. ബെക്ക മൂര്‍ എന്ന 23 കാരിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്നെ സഹായിച്ച ഡ്രൈവറുടെ മകള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവതിക്ക് ലഭിച്ചത് 1.78 കോടി രൂപയാണ്.

സംഭവം നടന്നത് ഇങ്ങനെ, കൊച്ചെല്ലയില്‍ നടക്കുന്ന കാലിഫോര്‍ണിയ മ്യൂസിക് ഷോ കഴിഞ്ഞു വരികയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണും ക്രെഡിറ്റ് കാര്‍ഡുകളും മോഷണം പോയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന യുവതിയുടെ മുന്നില്‍ റൗള്‍ ടോറസ് എന്ന ഡ്രൈവര്‍ കാര്‍ നിര്‍ത്തി വിഷയം ആരാഞ്ഞു. ഊബര്‍ ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം, പിന്നീടുള്ള കാര്യങ്ങള്‍ക്ക് ബെക്കയെ സഹായിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബെക്കയെ തന്റെ കൂടെ കൊണ്ടുപോയ റൗള്‍, അവള്‍ക്ക് ആഹാരവും പുതിയ ഫോണും വാങ്ങിച്ചു കൊടുത്തു. ശേഷം, പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയും ചെയ്തു. പിന്നീട് ഇരുവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, നഷ്ടപ്പെട്ടു പോയ വസ്തുക്കളെല്ലാം തിരികെ ലഭിക്കുകയായിരുന്നു.

പിന്നീടുണ്ടായ സംഭാഷണത്തില്‍, റൗളിന്റെ മകള്‍ക്ക് ക്യാന്‍സറാണെന്ന് മനസിലാക്കിയ യുവതി, തന്റെ അക്കൗണ്ടിലൂടെ പോസ്റ്റിട്ട് ഇദ്ദേഹത്തിനു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 1.8 കോടി രൂപയാണ് യുവതിക്ക് പലരില്‍ നിന്നായി ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക