മലപ്പുറം: രാമനാട്ടുകര സംഭവ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട്​ സ്വദേശിയെ തട്ടികൊണ്ടു പോയതായി പരാതി. വിമാനത്താവളത്തിലെത്തിയ പാലക്കാട്​ പുതുനഗരം സ്വദേശിയേയാണ്​ തട്ടികൊണ്ടു​ പോയത്​. സ്വര്‍ണക്കടത്ത്​ നടത്തുന്ന കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണ്​ ഇതിന്​ പിന്നിലെന്നാണ്​ റിപ്പോര്‍ട്ട്​.

കേസുമായി ബന്ധപ്പെട്ട്​ ഫിജാസ്​, ഷിഹാബ്​ എന്നിവരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. കേസില്‍ നാല്​ പ്രതികളാണ്​ ഉള്ളതെന്നാണ്​ സൂചന​. സ്വര്‍ണക്കടത്ത്​ സംഘവുമായി നേരത്തെ ബന്ധമുള്ള ആളെയായിരുന്നു തട്ടികൊണ്ട്​ പോയതെന്നാണ്​ റിപ്പോര്‍ട്ട്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട്​ ഇയാളെ വിട്ടയക്കുകയും ചെയ്​തു. പക്ഷേ, ഇയാളുടെ കൈവശമുണ്ടായിരുന്ന ലഗേജ്​ കവര്‍ന്നു.

കരിപ്പൂരിലെത്തുന്ന കള്ളക്കടത്ത്​ സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ്​ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്​. ഇതുമായി ബന്ധപ്പെട്ട്​ പ്രതികളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ഷഫീഖിനെ കസ്റ്റംസും പിടികൂടിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്​ പിടിയിലായ ഷഫീഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ്​ അറസ്റ്റ്​ ചെയ്​തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക