പയ്യന്നൂര്‍: ഭര്‍ത്താവിനേയും രണ്ട് ആണ്‍മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാടുവിട്ട ഭാര്യ, തന്റെ സ്‌കൂട്ടര്‍ എടുക്കാന്‍ വീണ്ടും വീട്ടിലെത്തി. ഇവരെ കണ്ടതോടെ, പ്രകോപിതനായ ഭര്‍ത്താവ് യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിലായി.

കരിവെള്ളൂര്‍ കുണിയന്‍ കിഴക്കേക്കരയിലെ ഏട്ടന്‍ വീട്ടില്‍ രാജേഷിനെ (40)യാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍, പയ്യന്നൂര്‍ എസ്‌ഐ കെ.ദീലിപും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസങ്ങള്‍ക്ക് മുമ്ബാണ് 32കാരിയായ ഇയാളുടെ ഭാര്യ സ്വകാര്യ ഐടി സ്ഥാപനത്തിലെ ജോലിക്കിടെ പരിചയപ്പെട്ട ചെറുവത്തൂര്‍ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. രണ്ടു മക്കളേയും ഉപേക്ഷിച്ചായിരുന്നു യുവതി ഇയാളുടെ കൂടെ ഒളിച്ചോടിയത്. തുടര്‍ന്ന്, ഭാര്യവീട്ടുകാരുമായി സംസാരിച്ച ഭര്‍ത്താവ് രാജേഷ്, രണ്ട് മക്കളുടെയും സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടയില്‍, ഇക്കഴിഞ്ഞ മെയ് മൂന്നിന്, സ്‌കൂട്ടര്‍ ആവശ്യപ്പെട്ട് യുവതി വീട്ടിലെത്തുകയും, യുവതിയെ കണ്ട് പ്രകോപിതനായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ അവരെ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക