നെടുമ്ബാശേരി: വ്യാജരേഖകള്‍ ചമച്ച്‌ നെടുമ്ബാശേരി വിമാനത്താവളം വഴി ​ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നെടുമ്ബാശേരി വിമാനത്താവളം വഴി സ്ത്രീകളെ കടത്തുന്ന സംഭവങ്ങള്‍ അടുത്തിടെ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞയാഴ്ച മസ്കറ്റിലേക്ക് ആന്ധ്രയില്‍ നിന്നുള്ള പന്ത്രണ്ട് സ്ത്രീകളെ കടത്താന്‍ ശ്രമിച്ചത് എമി​ഗ്രേഷന്‍ വിഭാ​ഗം തടഞ്ഞിരുന്നു.

ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിം​ഗ് ഏജന്‍സികളാണ് ലക്ഷക്കണക്കിന് രൂപ ഈടാക്കി യുവതികളെ കടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍വാണിഭ സംഘമാണോ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ജോലി അന്വേഷിക്കുന്ന സ്ത്രീകളാണ് ഇവരുടെ വലയില്‍ പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിസിറ്റിം​ഗ് വിസയില്‍ ​ഗള്‍ഫില്‍ എത്തിയ ശേഷം തൊഴില്‍ വിസ ഏര്‍പ്പാടാക്കാമെന്നാണ് വാ​ഗ്ദാനം. പക്ഷെ പലര്‍ക്കും തൊഴില്‍ വിസ ലഭിക്കാതെ വരികയും അനധികൃതമായി തങ്ങുന്നതിന്റെ പേരില്‍ ഇവര്‍ ജയിലിലാവുകയും ചെയ്യാറുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെയാണ് ഇത്തരത്തില്‍ സ്ത്രീകളെ കടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക