കണ്ണൂരില്‍ (Kannur) നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി (Found Dead). ശനിയാഴ്ച ഉച്ചയോടെ കാണാതായ പുന്നാട് സ്വദേശിനി ജഹാന ഷെറിന്റെ മൃതദേഹം ഇരിട്ടി കോളിക്കടവ് പുഴയില്‍ നിന്നുമാണ് കണ്ടെത്തിയത്. ജഹാനയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 19 കാരിയായ ജഹാന വീട്പ്പാട് എന്‍എന്‍ഡിപി കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക